മ്ലാവ് കുറുകെ ചാടി ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; മൂന്ന് പേര്‍ക്ക് പരുക്ക്; അപകടം രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി

കൊച്ചി: എറണാകുളം കോതമംഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഒരാളെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മ്ലാവിന്റെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ വിജിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തില്‍പ്പെട്ട ആള്‍ ഉള്‍പ്പെടെ വാഹനത്തില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. വഴിമധ്യേ മ്ലാവ് കുറുകെ ചാടുകയായിരുന്നു. ഓട്ടോ മറിഞ്ഞ് നാല് പേര്‍ക്കും പരിക്കേറ്റു. വാഹനത്തിനടിയില്‍പ്പെട്ട നിലയിലായിരുന്നു വിജില്‍. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ വിജിലിനെ ഒപ്പമുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ മാസം ഇത് രണ്ടാം തവണയാണ് സമാന സംഭവത്തില്‍ അപകടം ഉണ്ടാകുന്നത്. ഒരാഴ്ച മുന്‍പ് മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവര്‍ മരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top