ഇന്ത്യയിൽ കൊറിയൻ ആധിപത്യം; ഷവോമിയെ പിന്തള്ളി സാംസങ്

മുംബൈ: ഇന്ത്യൻ സ്മാർട്‌ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡായ ഷവോമിയെ പിന്നിലാക്കി ദക്ഷിണ ​കൊറിയൻ ടെക് ഭീമൻ സാംസങ്. മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയിൽ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിന് ഇന്ത്യൻ വിപണിയിലുള്ളത്. ഇറക്കുമതിയിൽ 7.6 മില്ല്യൺ യുണിറ്റുകളാണ് രണ്ടാംസ്ഥാനത്തുള്ള ഷവോമിക്കുള്ളത്. വില കുറഞ്ഞ 5ജി മോഡലുകൾ പുറത്തിറക്കിയതാണ് ഇരുകമ്പനികളെയും വിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചത്.

ഇറക്കുമതിയിൽ 7.2 മില്ല്യൺ യൂണിറ്റുമായി ചൈനീസ് ബ്രാൻഡായ വിവോയാണ് മൂന്നാം സ്ഥാനത്ത്. യഥാക്രമം 5.8 മില്ല്യൺ യൂണിറ്റ്, 4.4 മില്ല്യൺ യൂണിറ്റുമായി റിയൽമിയും ഓപ്പോയുമാണ് നാലും അഞ്ചു സ്ഥാനത്ത്. ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ (ജൂലൈ – സെപ്റ്റംബർ ) സ്മാർട്ട് ഫോൺ വിപണിയിൽ ഇന്ത്യയിൽ 43 ദശലക്ഷം ഇറക്കുമതിയാണുണ്ടായിട്ടുള്ളത്. 5ജി മോഡലുകളിലെ എൻട്രി ലെവൽ സെഗ്മെന്റുകൾക്ക് വലിയ രീതിയിലുള്ള ആവശ്യക്കാരാണുള്ളത്.

അതേ സമയം, പ്രീമിയം മോഡലുകളിലും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. സാംസങ്ങിന്റെ എസ്23 സീരിസുകളും ആപ്പിളിന്റെ ഐഫോൺ 14, 13 മോഡലുകൾക്കും ഫ്ലിപ്കാർട്ടിൻ്റെയും ആമസോണിൻ്റെയും ഫെസ്റ്റിവൽ വിൽപ്പനയിൽ വൻ ഡിമാൻ്റാണ് ലഭിച്ചത്. ഇത് പ്രീമയം മോഡലുകളുടെ വിൽപനയിലും വൻ കുതിച്ചുചാട്ടമുണ്ടാക്കി.

ഫെസ്റ്റിവൽ വിൽപനയുടെ ആദ്യ ആഴ്ചയിൽ തന്നെ ഇന്ത്യയിലെ ഐ ഫോൺ വിൽപന 15 ലക്ഷം കഴിഞ്ഞിരുന്നു. ഈ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ലിപ്കാർട്ടും ആമസോണും ഉപയോക്താക്കൾക്കായി വിവിധ തരത്തിലുള്ള ഇഎംഐ-പ്രതിദിന ലോൺ സംവിധാനങ്ങളും, ക്രെഡിറ്റ് സംവിധാനങ്ങളും, മികച്ച ഓഫറുകളും നൽകിയതാണ് സ്മാർട്ട് ഫോണുകളുടെ വില്പന വർധിക്കാനുള്ള പ്രധാന കാരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top