‘സാൻഫെർണാണ്ടോ’യുടെ മടക്കയാത്ര വൈകിയേക്കും; ചരക്കിറക്കല്‍ മന്ദഗതിയില്‍
വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി എത്തിയ ചരക്കുകപ്പല്‍ സാൻഫെർണാണ്ടോയുടെ മടക്കയാത്ര വൈകിയേക്കും. ചരക്കുനീക്കം വളരെ പതുക്കെയാണ് നടക്കുന്നത്. ട്രയൽ റൺ ആയതിനാല്‍ താമസം വരുമെന്നാണ് വിശദീകരണം. കപ്പൽ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ഫീഡർ കപ്പൽ എത്തും.
1000ഓളം കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയിട്ടുണ്ട്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. കണ്ടെയ്നർ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ, അല്ലെങ്കിൽ നാളെയോ സാൻ ഫർണാണ്ടോ തീരം വിടും.
ജൂലൈ 2ന് സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട്,എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വ്യാഴാഴ്ച വിഴിഞ്ഞത്ത് എത്തിയത്.
15ന് ആണ് സാൻ ഫർണാണ്ടോയുടെ കൊളംബോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here