പാലക്കാട് ബിജെപി തോറ്റാല്‍ കുറ്റം തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമമെന്ന് സന്ദീപ്‌ വാര്യര്‍; പ്രശ്നങ്ങളില്‍ പോസിറ്റീവ് ആയ ഒരു പ്രതികരണവുമില്ല

തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തിരികെ എത്തണമെന്ന സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ്‌ വാര്യര്‍. സന്ദീപ്‌ പാര്‍ട്ടി വിട്ടാല്‍ ഒരു കുഴപ്പവും ഇല്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. പ്രവര്‍ത്തകരെ പാര്‍ട്ടിക്കൊപ്പം പിടിച്ച് നിര്‍ത്തുകയാണ് ലീഡര്‍ഷിപ്പ് ക്വാളിറ്റി. സുരേന്ദ്രന്റെ പ്രസ്താവന നിരാശാജനകമാണ്. – സന്ദീപ്‌ പറഞ്ഞു.

Also Read: നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് സന്ദീപ്‌ വാര്യര്‍; രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് തീരുമാനം എടുക്കും

“വിജയിക്കാനുള്ള സാഹചര്യം ശോഭാ സുരേന്ദ്രനോ കെ.സുരേന്ദ്രനോ വന്നാൽ സാധിക്കുമായിരുന്നു. സ്ഥിരമായി തോൽക്കുന്ന സ്ഥാനാർഥി വന്നാൽ പാർട്ടിക്ക് ഗുണകരമാവില്ല. പാലക്കാട് ബിജെപിയുടെ പ്രചരണത്തിന് എത്തില്ല. പ്രചരണത്തില്‍ നിന്ന്  വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഉന്നയിച്ച വിഷയങ്ങളിൽ ഞാൻ ഒരു പ്രസക്തമായ ഘടകം അല്ല എന്ന് പറയുമ്പോൾ അഭിമാനം പണയം വച്ച് അവിടേക്ക് തിരിച്ചുപോകാൻ സാധ്യമല്ല.”

“ഞാന്‍ തിരികെ വരണം എന്ന് പറയുമ്പോള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന സൂചനയുണ്ട്. പ്രശ്നങ്ങളില്‍ പോസിറ്റീവ് ആയ ഒരു പ്രതികരണവും ഉണ്ടായില്ല. ആത്മാഭിമാനത്തിന് മുറിവേറ്റ ആളെ അച്ചടക്കത്തിന്റെ പേര് പറഞ്ഞ് മുറിപ്പെടുത്തരുത്. പാലക്കാട് തോറ്റാല്‍ ആ തോല്‍വി തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.” സന്ദീപ്‌ പറഞ്ഞു.

Also Read: ഒടുവിൽ സന്ദീപ് വാര്യരെ ബിജെപി കയ്യൊഴിഞ്ഞു; വാതിലുകൾ തുറന്നിട്ട് സിപിഎം

സന്ദീപ്‌ വാര്യര്‍ തിരിച്ചുവരണം എന്നാണ് സുരേന്ദ്രന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. “സന്ദീപ്‌ വാര്യര്‍ അടക്കം ഒരു ബിജെപി പ്രവര്‍ത്തകനെയും അവഗണിക്കുന്ന ആളല്ല കെ.സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സന്ദീപ്‌ വാര്യര്‍ സജീവമാകണം. തിരഞ്ഞെടുപ്പ് ഘട്ടത്തിലല്ല ആരോപണങ്ങള്‍ ഉയര്‍ത്തേണ്ടത്.” സുരേന്ദ്രന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top