സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്; അമ്പരിപ്പിച്ച് യുവ നേതാവ്
ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. സിപിഎമ്മുമായി സന്ദീപ് അടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് സന്ദീപിന്റെ അപ്രതീക്ഷിത കളം മാറ്റം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്നിവരുമായി ചര്‍ച്ച നടത്തിയാണ് സന്ദീപ് വാര്യര്‍ രാഷ്ട്രീയ ചുവടുമാറ്റം ഉറപ്പിച്ചത്.
നാടകീയമായിരുന്നു സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുളള കടന്നു വരവ്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ പാലക്കാട് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ സന്ദീപ് വാര്യര്‍ കടന്നു വരികയായിരുന്നു. നേതാക്കള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പിന്നാലെ സന്ദീപിനെ ആവോളം പുകഴ്ത്തി കെപിസിസി പ്രസിഡന്റ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, പാലക്കാട്ടെ സ്ഥാനാര്‍ഥി കെ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാണ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം ബിജെപിയെ അമ്പരപ്പിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here