സന്ദീപ്‌ പ്രശ്നത്തില്‍ പാളിച്ച വന്നോ; നീക്കം മനസിലാക്കി പ്രതിരോധിച്ചില്ലെന്ന് ബിജെപിയില്‍ വിമര്‍ശനം

സന്ദീപ്‌ വാര്യര്‍ പ്രശ്നത്തില്‍ പാളിപ്പോയെന്ന് ബിജെപിക്കുള്ളില്‍ വിമര്‍ശനം. സന്ദീപിന്റെ നീക്കം മനസിലാക്കി തീരുമാനം എടുക്കുന്നതില്‍ പാളിച്ച വന്നെന്നാണ് വിമര്‍ശനം. ആദ്യമേ സന്ദീപിനെതിരെ നടപടി എടുത്തിരുന്നെങ്കില്‍ ഇത്ര താരപരിവേഷം സന്ദീപിന് ലഭിക്കില്ലായിരുന്നു. അച്ചടക്ക നടപടി നേരിട്ട ഒരാളെ ആഘോഷമായി സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസിനും കഴിയുമായിരുന്നില്ല. സന്ദീപ്‌ കണക്കുകൂട്ടി നീങ്ങിയപ്പോള്‍ അത് മനസിലാക്കി നീങ്ങാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനം.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോഴുള്ള സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം തിരിച്ചടിയായെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

Also Read: സന്ദീപ്‌ വാര്യര്‍ക്കൊപ്പം കൂടുതല്‍ നേതാക്കള്‍ ബിജെപി വിട്ടേക്കും; ഒഴുക്കിന് തടയിടാന്‍ ആര്‍എസ്എസ്

പാലക്കാട്ടെ തിരഞ്ഞെടുപ്പ് വേദിയില്‍ ഇടം നല്‍കാത്ത പ്രശ്നം ചൂണ്ടിക്കാട്ടി വൈകാരികമായ ആക്രമണമാണ് നേതൃത്വത്തിന് നേരെ സന്ദീപ്‌ നടത്തിയത്. ഒന്നുകില്‍ സന്ദീപിനെതിരെ നടപടി സ്വീകരിക്കണമായിരുന്നു. അല്ലെങ്കില്‍ പ്രശ്നം നേതൃത്വം നേരിട്ടിടപെട്ട് പരിഹരിക്കണമായിരുന്നു. ഈ രണ്ട് അഭിപ്രായങ്ങളാണ് നേതാക്കള്‍ക്കിടയില്‍ ശക്തമാകുന്നത്.

Also Read: ഇതുവരെ കണ്ടത് ട്രെയിലര്‍ മാത്രം’ സിനിമ വരുന്നതേ ഉള്ളൂ’ എന്ന് സന്ദീപ്‌ വാര്യര്‍; പാണക്കാട് എത്തി ലീഗ് അധ്യക്ഷനെ കണ്ടു

അതേസമയം സന്ദീപിന്റെ വരവ് കോണ്‍ഗ്രസ് ആഘോഷമാക്കിയിട്ടുണ്ട്. സന്ദീപിന്റെ വരവിനെ എതിര്‍ത്തിരുന്ന കെ.മുരളീധരനും സന്ദീപും ഇന്ന് നേരിട്ട് കണ്ടിരുന്നു. കോൺഗ്രസ് പാർട്ടിയുടെ മുതൽക്കൂട്ടായി സന്ദീപ് നിൽക്കും. രാഹുൽ ഗാന്ധിക്ക് സന്ദീപ് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിൽ കൂടുതൽ ഞങ്ങൾക്ക് ഒന്നും ആവശ്യമില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്. സന്ദീപിനെ ചേര്‍ത്ത് പിടിച്ചായിരുന്നു മുരളിയുടെ വാക്കുകള്‍. ആന, കടൽ, മോഹൻലാൽ, കെ. മുരളീധരൻ ഈ നാല് കാര്യങ്ങളും മലയാളികൾക്ക് ഒരിക്കലും മടുക്കില്ലെന്ന് പറഞ്ഞ് സന്ദീപ് വാര്യരും മഞ്ഞുരുക്കാന്‍ ഒപ്പം കൂടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top