സന്ദീപ് വാര്യർ പാണക്കാട് പോയാൽ എല്ലാ പ്രശ്നവും തീരുമോ; നിലപാട് ജനങ്ങള്‍ക്കറിയാം എന്ന് മുഖ്യമന്ത്രിയുടെ പരിഹാസം

ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതിന് പ്രതികരണവുമായി മുഖ്യമന്ത്രി. ബാബറി മസ്ജിദ് അടക്കമുള്ള പ്രശ്നങ്ങളില്‍ സന്ദീപ് വാര്യര്‍ സ്വീകരിച്ച നിലപാട് ലീഗ് അണികള്‍ക്കും മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അറിയാം. പാണക്കാട് പോയി സന്ദീപ് വാര്യര്‍ രണ്ട് വര്‍ത്തമാനം പറഞ്ഞാല്‍ ഇതിലുള്ള അമര്‍ഷവും പ്രതിഷേധവും ഇല്ലാതാകുമോ? പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
“സന്ദീപ് വാര്യരെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വലതുപക്ഷ ക്യാമ്പ് ചെന്നുപെട്ടിട്ടുള്ള ഗതികേട് ആണ് ഇത് കാണിക്കുന്നത്. സന്ദീപിനെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നത് എന്ത് വികാരം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് ഇപ്പോഴാണ് മനസിലാക്കുന്നത്. അതിന്റെ വെപ്രാളത്തിലാണ് പാണക്കാട് പോയി സന്ദീപ് തങ്ങളെ കണ്ടത്.”
“ഇ.പി.ജയരാജന്റെ ആത്മകഥയുടെ പേരില്‍ മാധ്യമങ്ങൾ കള്ളം പ്രചരിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥി സരിനെ ജയരാജൻ തള്ളിപ്പറഞ്ഞു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുസ്തകം എഴുതുമ്പോൾ സരിൻ എവിടെയെന്ന് വ്യക്തത വന്നിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് തൊട്ട് തലേന്നല്ല എഴുതി കൊടുക്കുന്നത്. ജയരാജൻ പാർട്ടിയോട് കാര്യങ്ങൾ വിശദീകരിച്ചു.” – മുഖ്യമന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here