ഒടുവിൽ സന്ദീപ് വാര്യരെ ബിജെപി കയ്യൊഴിഞ്ഞു; വാതിലുകൾ തുറന്നിട്ട് സിപിഎം
നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ കയ്യൊഴിഞ്ഞ് ബിജെപി. ഓണ്‍ലൈനായി ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ സന്ദീപിനെതിരെ നടപടി വേണമെന്നായിരുന്നു ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടത്. സന്ദീപിൻ്റെ ആരോപണങ്ങളെ അവഗണിക്കാൻ തീരുമാനിച്ച നേതൃത്വം തൽക്കാലം നടപടി വേണ്ടയെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ALSO READ: സന്ദീപ് വാര്യരുടെ പോക്ക് എങ്ങോട്ട്? ബിജെപി വക്താവിനെതിരെ കെ സുരേന്ദ്രൻ
പാർട്ടിക്കും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും നടത്തിയ പരസ്യപ്രതികരണമാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു കഴിയുംവരെ നടപടി എടുക്കേണ്ടതില്ലെന്നാണ് തീരുമാനം. അത് ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാകും എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇടതു മുന്നണി സ്ഥാനാർത്ഥി സരിനെ മഹത്വവല്‍ക്കരിച്ചതിൽ ഭൂരിഭാഗം നേതാക്കൾക്കും അമർഷമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കഴിയും വരെ ക്ഷമിക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.
ALSO READ: പാലക്കാട് ബിജെപി പ്രചാരണത്തിന് എത്തില്ലെന്ന് സന്ദീപ് വാര്യ൪; പാര്‍ട്ടി വിടില്ലെന്നും പ്രതികരണം
സന്ദീപിനെ പാർട്ടി ഏതാണ്ട് പൂർണമായും കയ്യൊഴിഞ്ഞ മട്ടിലാണ് കെ സുരേന്ദ്രനും ഇന്ന് പ്രതികരിച്ചത്. ബിജെപിക്ക് യാതൊരു ആശങ്കയുമില്ല. സന്ദീപിന്‍റെ ഉദ്ദേശ്യം എന്താണെന്ന് നോക്കാം. സന്ദീപ് വിഷയം ബിജെപി കാര്യമായെടുക്കുന്നില്ല. അനുനയിപിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇനി ആ വിഷയം കാര്യമായി എടുക്കില്ലെന്നായിരുന്നു കെ സുരേന്ദ്രൻ്റെ പ്രതികരണം. സന്ദീപ് സിപിഎമ്മിൽ ചേരും എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിന് ഇടയിലാണ് സംസ്ഥാന അധ്യക്ഷൻ പാർട്ടി വക്താവിനെ തള്ളി രംഗത്ത് എത്തിയിരിക്കുന്നത്.
ALSO READ: സന്ദീപിനായുള്ള സിപിഎം കാത്തിരിപ്പ് വെറുതെയാകുമെന്ന് കൃഷ്ണകുമാര്‍; ബിജെപി വിടും എന്നത് വെറും നുണക്കഥ
അതേസമയം സന്ദീപ് വാര്യർക്കായി വാതിൽ തുറന്നിട്ട മട്ടിലാണ് സിപിഎം നേതാക്കളുടെ പ്രതികരണം. സിപിഎമ്മിനെ വിമർശിച്ച നിരവധി പേർ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ട്. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി അദ്ദേഹത്തിന് ചേർന്ന് പ്രവർത്തിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് പ്രതികരിച്ചിരുന്നു.
ALSO READ: പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റി; പാർട്ടികളുടെ ആവശ്യം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ
ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറായാല്‍ സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലെന്ന നിലപാട് മന്ത്രി എംബി രാജേഷും വ്യക്തമാക്കി. സന്ദീപ് വാര്യര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ നിലപാട് തിരുത്തി മറ്റൊരു പാർട്ടിയില്‍ ചേരുന്നതില്‍ തെറ്റില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിട്ടു വരുന്നവരെ സ്വീകരിക്കാൻ സി പിഎമ്മിന് മടിയില്ലെന്നുമായിരുന്നു സന്ദീപിൻ്റെ വരവിനെ സ്വാഗതം ചെയ്യുന്ന തരത്തിൽ മന്ത്രി പ്രതികരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here