സന്ദീപുമായി ചർച്ച നടത്തിയെന്ന് സിപിഐ വെളിപ്പെടുത്തൽ; സരിനെ സ്ഥാനാർത്ഥിയാക്കിയതിലും വിമർശനം
സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുമ്പ് സിപിഐയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു. സിപിഐ കുറച്ച് വ്യവസ്ഥകൾ ചർച്ചയിൽ മുന്നോട്ട് വച്ചിരുന്നു. പാർട്ടിയിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് അറിയിച്ചിരുന്നു. ആശയപരമായ മാറ്റത്തിന് തയ്യാറായാൽ ആലോചിക്കാമെന്ന് തീരുമാനം അറിയിച്ചതായി ഒരു വാർത്താ ചാനലിനോട് അദ്ദേഹം പറഞ്ഞു.
സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ലാതെ സന്ദീപിനെപ്പോലെ ഒരാള്‍ക്ക് നല്‍കാന്‍ സിപിഐയ്ക്ക് ഒന്നുമില്ലെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം-സിപിഐ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ ചേര്‍ന്നതിനിടെയായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. യോഗത്തില്‍ കേരളത്തിലെ സർക്കാരിനെതിരെയുള്ള വിമർശനങ്ങളും ഇരുപാർട്ടികൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകള ഉള്‍പ്പെടെ ചർർച്ചയാകുമെന്നാണ് വിവരം.
Also Read: സരിന്‍ തിളങ്ങുന്ന നക്ഷത്രമാകുമെന്ന് ബാലന്‍; പാലക്കാട് കണ്ടത് വര്‍ഗീയതയുടെ വിജയം
സന്ദീപ് എന്തുകൊണ്ടാണ് തീരുമാനം എടുക്കാതിരുന്നതെന്ന് അറിയില്ല. പി സരിനെ ഇടതു മുന്നണി സ്വതന്ത്രനായി മത്സരിപ്പിച്ചതിനെയും പരോക്ഷമായി ബിനോയ് വിശ്വം വിമര്‍ശിച്ചു. താന്‍ ഏതെങ്കിലും വ്യക്തിയെക്കുറിച്ചല്ല ഇത് പറയുന്നത്. കൂറുമാറ്റത്തെപ്പറ്റി രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവമായി ചിന്തിക്കണം. പാര്‍ട്ടി മാറ്റം ആകാമെങ്കിലും രാഷ്ട്രീയം പരമപ്രധാനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here