സ്‌നേഹത്തിന്റെ കടയില്‍ ഒരു മെമ്പര്‍ഷിപ്പെടുത്തു; ത്രിവര്‍ണ്ണ ഷാള്‍ അണിഞ്ഞ് സന്ദീപ് വാര്യര്‍

‘വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് സ്‌നേഹവും കരുതലും പ്രതീക്ഷിച്ചുവെന്നതാണ് എന്റെ തെറ്റ്’ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇതുവരെ പിന്‍തുടര്‍ന്ന എല്ലാ ആശയങ്ങളേയും തള്ളിപ്പറയുകയാണ്. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് സ്‌നേഹത്തിന്റെ കടയില്‍ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണെന്ന് സന്ദീപ് കെപിസിസി പ്രസിഡന്റിന്റേയും വിഡി സതീശന്റേയും ഒപ്പം ഇരുന്ന് പ്രഖ്യാപിച്ചത്.

പലഘട്ടത്തിലും പിന്തുണ തേടി പെട്ട് പോയ അവസ്ഥയിലായിരുന്നു ബിജെപിയില്‍. ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീര്‍പ്പ് മുട്ടി കഴിയുകയായിരുന്നു. മനുഷ്യ പക്ഷത്ത് നിന്ന് സംസാരിക്കാനുളള സ്വാതന്ത്രം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടു. മാധ്യമ ചര്‍ച്ചയ്ക്ക് പോകരുതെന്ന വിലക്ക് നേരിട്ടു. മതം പറയാനോ , കാലിഷ്യമുണ്ടാക്കാനോ എനിക്ക് താല്‍പര്യമില്ല. വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷക്കാലം നടപടി നേരിട്ടു. ഈ നിമിഷം കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ ഷാള്‍ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണെന്നും സന്ദീപ് ആരോപിച്ചു.

സിപിഎം -ബിജെപി ഡീലിനെ എതിര്‍ത്തതാണ് ചെയ്ത തെറ്റ്. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തു. കൊടകര കുഴല്‍പ്പണ കേസ് പ്രതി ധര്‍മ്മരാജന്റെ കോള്‍ ലിസ്റ്റില്‍ പേരില്ലാതെ പോയതും തന്റെ പേരിലുളല കുറ്റമാണ്. സ്‌നേഹത്തിന്റെ ഇടത്തേക്കാണ് താന്‍ വരുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top