സന്ദേശ്ഖലി അതിക്രമക്കേസിൽ പശ്ചിമബംഗാൾ സർക്കാരിന് തിരിച്ചടി; കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കുമെന്ന് കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖലി ഗ്രാമത്തിലെ ലൈംഗികാതിക്രമ- ഭൂമിതട്ടിപ്പ് കേസുകൾ സിബിഐ അന്വേഷിക്കുമെന്ന് കൽക്കട്ട ഹൈക്കോടതി. കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണമെന്ന് ജസ്റ്റിസുമാരായ ടി.എസ്. ശിവജ്ഞാനം ഹിരൺമയി ഭട്ടാചാര്യ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. തൃണമൂൽ നേതാക്കൾ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഒരു കൂട്ടം സ്ത്രീകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സന്ദേശ്ഖലി പ്രശ്നത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹർജികൾ വരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കോടതിയുടെ ഉത്തരവ്. സംഭവത്തിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ സംസ്ഥാനത്തിന് വലിയ അപമാനകരമാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ തൃണമൂൽ നേതാക്കളുടെ വീട് റെയ്ഡ് ചെയ്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേറെയുണ്ടായ ആക്രമണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നുണ്ട്. സിബിഐക്ക് അന്വേഷണത്തിന് വേണ്ട എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top