പരാതി നല്‍കുന്നവരെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നു എന്ന് സാന്ദ്ര തോമസ്; നിര്‍മാതാക്കളില്‍ നിന്നും വന്നത് മോശം അനുഭവം
സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതികരണവുമായി നിര്‍മാതാവ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം പല സ്ത്രീകളും പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കുന്നവരെ നിശബ്ദരാക്കാന്‍ വേണ്ടിയാണ് എന്നെ പുറത്താക്കിയത്. – സാന്ദ്ര പറഞ്ഞു.
“നിര്‍മ്മാതാക്കളില്‍ നിന്നും എനിക്കുണ്ടായത് മോശമായ അനുഭവമാണ്. ഒരു പൊസിഷനില്‍ ഇരിക്കുന്ന എനിക്ക് ഈ രീതിയിലാണ് അനുഭവം വന്നത്. അപ്പോള്‍ സിനിമാ രംഗത്തെ ഒരു സാധാരണ സ്ത്രീക്ക് ഉള്ള അനുഭവം എങ്ങനെയായിരിക്കും? നിര്‍മ്മാതാക്കള്‍ക്ക് എതിരെ ഞാന്‍ പരാതി നല്‍കിയിരുന്നു. പോലീസിന് നല്‍കും മുന്‍പ് തന്നെ സംഘടനയിലാണ് പരാതി നല്‍കിയത്.”
Also Read: സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്താക്കി; നടപടി പോര് തുടരുന്നതിനിടെ
“യോഗത്തിനെത്തിയപ്പോള്‍ എന്നോട് മോശമായാണ് ചിലര്‍ പെരുമാറിയത് എന്ന് ഞാന്‍ സംഘടനയിലെ അംഗങ്ങളോട് പറഞ്ഞിരുന്നു. എന്നോടുള്ള മോശമായ പെരുമാറ്റത്തിന് അവര്‍ ക്ഷമ ചോദിച്ചില്ല. പകരം എനിക്ക് നോട്ടീസ് നല്‍കുകയാണ് ചെയ്തത്. അതിനും കൃത്യമായ മറുപടി ഞാന്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അത് തൃപ്തികരമല്ല എന്ന് പറഞ്ഞ് അവര്‍ വീണ്ടും വിശദീകരണം ചോദിച്ചു. അതിനും വിശദീകരണം നല്കി. എന്നാല്‍ എന്നെ പുറത്താക്കുകയാണ് ചെയ്തത്.” സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്താക്കിയിരുന്നു. കുറെ നാളായി അസോസിയേഷനും സാന്ദ്രയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. അച്ചടക്കം ലംഘിച്ചു എന്നാരോപിച്ചാണ് പുറത്താക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here