സിയാച്ചിൻ വിഷയത്തിൽ ആൻ്റണി മൻമോഹൻ സിംഗിന് പാരവച്ചു; ഐഎഎസുകാരുടെ ഉപദേശം കേട്ട് മാത്രം ഭരിച്ചെന്നും വിമർശനം

മുതിർന്ന കോൺഗ്രസ് നേതാവും പ്രതിരോധ മന്ത്രിയുമായിരുന്ന എകെ ആൻ്റണി പാകിസ്ഥാനുമായി പ്രധാനമന്ത്രി മൻമോഹൻ സിംഗ് നടത്തിയ സമാധാന ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതായി പ്രസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. സിയാച്ചിൻ മേഖലയിൽ ശാശ്വത സമാധാനം ഉണ്ടാക്കാൻ പാക് പ്രസിഡൻ്റ് ജന. മുഷാറഫുമായി നടത്തിയ ചർച്ചകളോട് ആൻ്റണിയും പ്രണബ് മുഖർജിയും കടുത്ത എതിർപ്പുകൾ പ്രകടിപ്പിച്ചുവെന്നാണ് മൻമോഹൻ സിംഗിൻ്റെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ് ബാറു എഴുതിയ ആക്സിഡൻ്റൽ പ്രൈംമിനിസ്റ്റർ എന്ന പുസ്തകത്തിൽ വിവരിക്കുന്നത്.

പ്രത്യക്ഷത്തിൽ സൗമ്യനും മാന്യനുമെന്ന് തോന്നുമെങ്കിലും ആൻ്റണി മഹാ കടുംപിടുത്തക്കാരനാണ്. രാഷ്ടീയമായി കടുത്ത യാഥാസ്ഥിതികനും വെല്ലുവിളികൾ ഏറ്റെടുക്കാൻ അങ്ങേയറ്റം വിമുഖനുമാണ്. വേണ്ടത്ര പരിചയമില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥന്മാരുടെ ഉപദേശത്തിൽ തൂങ്ങിയാണ് തന്ത്രപ്രധാനമായ വിഷയങ്ങളിൽ നിലപാടുകൾ സ്വീകരിച്ചിരുന്നത്. അതു കൊണ്ട് തന്നെ പ്രതിരോധ മന്ത്രാലയത്തിലെ ആൻ്റണിയുടെ ഭരണകാലഘട്ടം തീരുമാനങ്ങളെടുക്കുന്നതിലെ നിലപാടില്ലായ്മകൊണ്ട് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നുവെന്ന് സഞ്ജയ് ബാരു പുസ്തകത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

ആൻ്റണിയുടെ ഭരണകാലത്ത് സൈന്യത്തിൻ്റെ നേതൃശേഷിയിൽ ഗുണപരമായ ഒരുപാട് ഇടിവുണ്ടായി. സിയാച്ചിൻ വിഷയം ആർമി ചീഫ് ജനറൽ ജെജെ സിംഗ്‌ കൈകാര്യം ചെയ്തത് പിടിപ്പുകേടിൻ്റെ ലക്ഷണമായിരുന്നു. സിയാചിൻ വിഷയത്തിൽ ആൻറണി പ്രധാനമന്ത്രിയെ പിന്തുണയ്ക്കാൻ തയ്യാറായില്ല. നരസിംഹ റാവുവിൻ്റെ മന്ത്രിസഭയിൽ തുടരുന്ന കാലത്തും ആൻ്റണി, മൻമോഹൻ സിംഗിൻ്റെ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമർശകനായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top