ഏഷ്യൻ ഗെയിംസ് ടീമിൽ സഞ്ജുവില്ല; ലോകകപ്പ് എൻട്രിയെന്ന് സൂചന

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണ്‍ മാറ്റിനിര്‍ത്തപ്പെട്ടതോടെ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ സഞ്ജു ഉണ്ടാവുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായി. ലോകകപ്പിന് പരിഗണിക്കപ്പെടുന്ന താരങ്ങളെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്വന്റി20യിൽ ഒൻപതു രാജ്യാന്തര മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ഋതുരാജ് ഗെയ്ക്‌വാദാണ് ചൈനയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്.

സീനിയർ‌ താരങ്ങളെ പൂർണമായി ഒഴിവാക്കിയാണ് ബിസിസിഐ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപ്റ്റനാകുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്ന വെറ്ററൻ താരം ശിഖർ ധവാൻ ടീമിലില്ല. നിലവിൽ ഇന്ത്യൻ ടീമിന് പുറത്തുള്ള ധവാന് ഇനിയൊരു തിരിച്ചുവരവിന് അവസരം ലഭിക്കാൻ സാധ്യത കുറവാണ്.

ഏകദിന ലോകകപ്പ് നടക്കുന്ന സമയമായതിനാല്‍ ഏഷ്യന്‍ ഗെയിംസിന് രണ്ടാം നിര ടീമിനെയാണ് ബിസിസിഐ അയക്കുന്നത്. ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള താരങ്ങളൊന്നും ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉണ്ടാകില്ലെന്ന് ബിസിസിഐ നേരത്തെ സൂചന നല്‍കിയിരിക്കുന്നു. ബിസിസിഐയുടെ ലോകകപ്പ് പ്ലാനിൽ സഞ്ജുവില്ലെങ്കിൽ ഏഷ്യൻ ഗെയിംസ് ടീമിനെ സഞ്ജു നയിച്ചേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ടീം പ്രഖ്യാപിച്ചതോടെ, സഞ്ജു സാംസണെ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്കു പരിഗണിക്കാനാണു സാധ്യത.

ഒക്ടോബര്‍ അഞ്ച് മുതലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുക. ഇത്തവണ ഇന്ത്യയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതേസമയം ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ്. അതുകൊണ്ടാണ് ഏഷ്യന്‍ ഗെയിംസിലേക്ക് ബി ടീമിനെ അയക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top