യു ട്യൂബിലൂടെ പരിഹസിച്ച സഞ്ജു ടെക്കിക്ക് എതിരെ കര്‍ശന നടപടിക്ക് നീക്കം; ‘കേസ് എടുത്ത ശേഷം ചാനലിന് റീച്ച് കൂടി; 10 ലക്ഷം ചിലവാക്കിയാലും ഇത്ര റീച്ച് കിട്ടില്ല’

കൊച്ചി: യു ട്യൂബ് വീഡിയോയിലൂടെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പരിഹാസം ചൊരിഞ്ഞ സഞ്ജു ടെക്കിക്ക് എതിരെ കര്‍ശന നടപടിക്ക് നീക്കം. കേസ് എടുത്തത് തനിക്ക് റീച്ച് കൂട്ടുകയാണ് ചെയ്തതെന്നാണ് പുതിയ വീഡിയോയില്‍ സഞ്ജു പറയുന്നത്. 10 ലക്ഷം ചിലവാക്കിയാല്‍ പോലും കിട്ടാത്ത റീച്ചാണ് ലഭിച്ചത്. കുറ്റിപ്പുറത്തെ പരിശീലന ക്ലാസ് ഒരു ട്രിപ്പായാണ് കണക്കാക്കുന്നത് എന്ന് തുടങ്ങിയുള്ള പരിഹാസവാക്കുകളുമായാണ് സഞ്ജു രംഗത്ത് വന്നത്.

കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂള്‍ തയ്യാറാക്കി കുളിച്ച് യാത്ര ചെയ്തതിന് യൂട്യൂബർക്ക് എതിരെ മോട്ടോര്‍വാഹന വകുപ്പ് കേസ് എടുത്തിരുന്നു. അതിനൊപ്പം കുറ്റിപ്പുറത്തെ പരിശീലന ക്ലാസില്‍ എത്തിച്ച് ക്ലാസ് നല്‍കുകയും സാമൂഹിക സേവനം ശിക്ഷയായി നല്‍കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് വീഡിയോയിലൂടെ പരിഹാസവുമായി സഞ്ജു രംഗത്ത് വന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ പ്രതികരണം.

ഹൈക്കോടതിയും സഞ്ജുവിനെപ്പോലെ നിയമം ലംഘിക്കുന്ന യൂട്യൂബര്‍മാര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് കോടതി അടുത്ത വെള്ളിയാഴ്ച പരി​ഗണിക്കും.

‘ആവേശം’ സിനിമാ മോഡലിലിലാണ് കഴിഞ്ഞയാഴ്ച സഞ്ജു സ്വന്തം കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂള്‍ തയ്യാറാക്കി കുളിച്ച് യാത്ര ചെയ്തത്. വാഹനം കസ്റ്റഡിയിലെടുത്ത ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിക്കുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സുണ്ട് സഞ്ജുവിന്. പല വീഡിയോയും വൈറലുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top