കേരളത്തിലെ ആദ്യ AI സ്കൂൾ ശാന്തിഗിരിയിൽ; രാംനാഥ് കോവിന്ദ് പ്രഖ്യാപിക്കും

കേരളത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്കൂളാകാൻ തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ. വേദിക് ഇ-സ്കൂളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി ഓഗസ്റ്റ് 22 ചൊവ്വാഴ്ച മുൻ രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദ് പ്രഖ്യാപിക്കും.

കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഭക്ഷ്യ- സിവിൽസപ്ലൈസ് മന്ത്രി ശ്രീ. ജി ആർ അനിൽ അധ്യക്ഷത വഹിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്‌ട്ര നിലവാരവും ഗുണമേന്മയുള്ള പഠനാവസരങ്ങളും ഉറപ്പാക്കുന്ന ഒരു നൂതന പഠനരീതിയാണ് AI സ്കൂൾ. ഇതിലൂടെ സ്‌കൂൾ പഠനത്തിന്റെ അതേ ഗുണനിലവാരമുള്ള പഠനാനുഭവം സ്‌കൂൾ സമയം കഴിഞ്ഞാലും സ്‌കൂൾ വെബ്‌സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാകും.

8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് എഐ സ്കൂൾ സൗകര്യം തുടക്കത്തിൽ ലഭ്യമാകുന്നത്.

ലോകത്തെ ഏറ്റവും നൂതനമായ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ യുഎസിലെ ഐ ലേണിങ്ങ് എൻജിൻസും വേദിക് ഇ- സ്കൂളുമായി സഹകരിച്ചാണ് ശാന്തിഗിരി വിദ്യാഭവനിലെ എഐ സ്കൂൾ പ്രവർത്തിക്കുന്നത്. 130- ഓളം മുൻ ചീഫ് സെക്രട്ടറിമാരും, ഡിജിപിമാരും, വൈസ് ചാൻസലർമാരും അടങ്ങുന്ന കമ്മിറ്റിയാണ് വേദിക് ഇ സ്ക്കൂളിന് നേതൃത്വം നൽകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top