ആറാട്ടണ്ണൻ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചു; ട്രാൻസ് യുവതിയുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ ബലാത്സംഗക്കേസ്

മലയാള സിനിമയെ ആടിയുലച്ച മി ടൂ ആരോപണങ്ങളിൽ റിവ്യൂവർ സന്തോഷ് വർക്കിക്ക് എതിരെയും കേസ്. ആറാട്ടണ്ണൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സുപരിചിതനായ ഇയാളടക്കം അഞ്ച് പേർക്കെതിരെ ട്രാൻസ് യുവതി നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. ഷോർട്ട് ഫിലിം സംവിധായകന്‍ വിനീത്, മറ്റൊരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായ അലിന്‍ ജോസ് പെരേരയും കേസിലെ പ്രതികളാണ്.

സിനിമയിലെ രംഗങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ തൻ്റെ വീട്ടിലെത്തിയ ഇവർ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പോലിസിനോട് വെളിപ്പെടുത്തിയത്. സിനിമയിൽ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവർത്തിക്കുന്ന ട്രാൻസ് യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. ചിറ്റൂരിലെ വാടക വീട്ടിൽ വച്ചായിരുന്നു അതിക്രമം.

ALSO READ: പുരുഷൻമാരും പീഡിപ്പിക്കപ്പെടുന്നു; പക്ഷേ… മി ടൂവില്‍ ഖുശ്ബുവിൻ്റെ പ്രതികരണം

അതേസമയം, ഒരു നടിയുടെ പരാതിയുടേയും മൊഴിയുടേയും അടിസ്ഥാനത്തിൽ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. സിപിഎം എംഎല്‍എ മുകേഷ് , ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു എന്നീ നടൻമാർക്കെതിരേയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് മുൻ പ്രസിഡന്റ് വിഎസ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്ത്.

ALSO READ: യുവനടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ്; രാജി ആവശ്യം ശക്തമാകുന്നു

മറ്റൊരു നടിയുടെ പരാതിയിൽ താര സംഘടനയായ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായാകനുമായ രഞ്ജിത്തിനെതിരെയാണ് ആദ്യം കേസടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top