സ്‌കോട്ട്‌ലന്‍ഡ് നദിയില്‍ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം; പൊലിഞ്ഞത് സാന്ദ്ര സാജുവിന്റെ ജീവന്‍
December 30, 2024 3:30 PM
കേരളത്തിൽ നിന്നുള്ള 22കാരിയായ സാന്ദ്ര എലിസബത്ത് സാജുവിന്റെ മൃതദേഹം സ്‌കോട്ട്‌ലന്‍ഡിലെ ആല്‍മോണ്ട് നദിയില്‍ കണ്ടെത്തി.
എഡിൻബറോയിലെ ഹെരിയറ്റ്-വാട്ട് സർവകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സാന്ദ്രയെ ഡിസംബർ 6 മുതലാണ് കാണാതായത്. ലിവിംഗ്സ്റ്റണിലെ ഒരു സ്റ്റോറിൽ കറുത്ത മുഖംമൂടിയും കറുത്ത കോട്ടും ധരിച്ചാണ് അവസാനം കണ്ടത്.
മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് നിഗമനം. സാന്ദ്രയുടെ തിരോധാനം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആശങ്കാകുലരാക്കിയിരുന്നു. സാന്ദ്രയ്ക്ക് എന്ത് സംഭവിച്ചു എന്ന അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം നദിയില്‍ കണ്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here