ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി; ഭര്‍ത്താവിന് പിന്നാലെ ഭാര്യ ഉദ്യോഗസ്ഥരെ നയിക്കാനെത്തുന്നു

സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കും. നിലവില്‍ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വേണു വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഓഗസ്റ്റ് 31നാണ് വേണു വിരമിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്.

നിലവിലെ ചീഫ് സെക്രട്ടറി വി വേണുവിന്റെ ഭാര്യയാണ് ശാരദ മുരളീധരന്‍. സംസ്ഥാനത്ത് ആദ്യമായാണ് ഭര്‍ത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. നേരത്തേയും ദമ്പതികള്‍ ചീഫ് സെക്രട്ടറിമാരായായിട്ടുണ്ട്. വി രമാചന്ദ്രന്‍ – പത്മാ രാമചന്ദ്രന്‍, ബാബു ജേക്കബ് – ലിസി ജേക്കബ് എന്നിവരെല്ലാം ചീഫ്‌സെക്രട്ടറിമാരായ ദമ്പതിമാരാണ്.

സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. സംസ്ഥാനത്തെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായിരുന്നു പത്മരാമചന്ദ്രന്‍. ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയാണ് ശാരദാ മുരളീധരന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top