ഒന്നര വയസുള്ള കുഞ്ഞിനെ പാറക്കെട്ടില്‍ എറിഞ്ഞു കൊന്ന അമ്മ ശരണ്യ വിഷം കഴിച്ചു; ആത്മഹത്യാ ശ്രമം കേസില്‍ വിചാരണ തുടങ്ങാനിരിക്കെ

കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുള്ള മകനെ കടല്‍ തീരത്തെ പാറക്കെട്ടില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡിജില്‍ മുറിയെടുത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശരണ്യയെ വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിച്ചുണ്ട്.
ലോഡ്ജിലെ ജീവനക്കാരാണ് ശരണ്യയെ ആശുപത്രയില്‍ എത്തിച്ചത്. ശരണ്യ ഒറ്റയ്ക്കാണ് ഇവിടെ മുറിയെടുത്തത്. രാവിലെ ജീവനക്കാര്‍ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ വാതില്‍ ബലമായി തുറന്ന് പരിശോധിക്കുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം.
2020 ഫെബ്രുവരി 17നാണ് ശരണ്യ ഒന്നര വയസുള്ള മകന്‍ വിയാനെ ക്രൂരമായി കൊലപ്പെടുത്തിയത്. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കുട്ടിയുടെ പിതാവായ പ്രണവിനെതിരെ ബന്ധുവിനെ കൊണ്ട് പരാതി നല്‍കി രക്ഷപ്പെടാനും ശരണ്യ ശ്രമിച്ചിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here