കേരളത്തില്‍ ഒപ്പം നിര്‍ത്തുന്നതിന് മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ പ്രത്യുപകാരം; കല്‍വണ്‍ സീറ്റ് സിപിഎമ്മിന്

കേരളത്തില്‍ സഖ്യകക്ഷിയായി ഒപ്പം നിര്‍ത്തുന്ന സിപിഎമ്മിന് മഹാരാഷ്ട്രിയില്‍ സ്വന്തം സീറ്റ് വിട്ടുനല്‍കി എന്‍സിപി ശരദ് പവാര്‍ വിഭാഗം. നാസിക് ജില്ലയിലെ കല്‍വണ്‍ നിയമസഭാ സീറ്റാണ് സിപിഎമ്മിന് നല്‍കിയിരിക്കുന്നത്. പട്ടികവര്‍ഗ സംവരണ സീറ്റില്‍ കിസാന്‍ സഭ നേതാവ് ജെ.പി.ഗാവിത്താണ് സ്ഥാനാര്‍ഥി. 2018ലെ കര്‍ഷക ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ നേതാവാണ് ഗാവിത്ത്.

2014ല്‍ ഗാവിത്ത് ഇവിടെ നിന്നും വിജയിച്ചിരുന്നു. 2019ല്‍ എന്‍സിപിയോടു പരാജയപ്പെട്ടു. പരസ്പരം പോരടിച്ചിരുന്ന സിപിഎമ്മും എന്‍സിപിയും ഇന്ത്യാമുന്നണിയുടെ ഭാഗമായതോടെയാണ് ശരത് പവാര്‍ വിട്ടുവീഴ്ചക്ക് തയാറായിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കല്‍വണ്‍ നിയമസഭാ മണ്ഡലം ഉള്‍പെടുന്ന ദിന്‍ഡോരിയില്‍ സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതും ഈ ധാരണയുടെ പുറത്താണ്.

ജെ.പി. ഗാവിത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രചരണം തുടങ്ങിയിട്ടുണ്ട്. രണ്ടു സീറ്റുകളിലാണ് സിപിഎം മഹാരാഷ്ട്രയില്‍ മത്സരിക്കുന്നത്. കല്‍വണിനു പുറമേ സിറ്റിങ് സീറ്റായ പാല്‍ഘര്‍ ജില്ലയിലെ ഡഹാണിലും സിപിഎം മത്സരിക്കുന്നുണ്ട്. നവംബര്‍ 20നാണ് മഹാരാഷ്ട്രിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top