‘ഓ ഞമ്മള കടപ്പുറത്ത് ചാള ചാകര’; മത്തിക്കൂട്ടം അകലാട് ബീച്ചില്‍; വാരിയെടുക്കാന്‍ ആര്‍ത്തിരമ്പി ആള്‍ക്കൂട്ടം
തൃശൂര്‍ അകലാട് ത്വാഹ പള്ളി ബീച്ചില്‍ ചാള ചാകര. ചാളക്കൂട്ടം കരയിലേക്ക് ഇരച്ചെത്തുകയായിരുന്നു. ബീച്ചില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ചാകര എന്ന് പറഞ്ഞ് സന്തോഷത്താല്‍ ആര്‍ത്തുവിളിച്ചു. ” ഓ ഞമ്മള കടപ്പുറത്ത് ചാള ചാകര’ എന്നായിരുന്നു ആര്‍പ്പുവിളി.
രാവിലെ പത്തുമണിയോടെയാണ് ചാള ചാകര ഇരച്ചെത്തിയത്. അവിടെ ഉണ്ടായിരുന്നവരും വിവരമറിഞ്ഞ് ഓടി എത്തിയവരും ചാളക്കൂട്ടത്തെ കിട്ടിയ പാത്രങ്ങളില്‍ വാരിയെടുത്തു. സംഭവം അറിഞ്ഞു പുറത്തുനിന്നുള്ളവരും അങ്ങോട്ട് എത്തി. ആര്‍ക്കും നിരാശരായി മടങ്ങേണ്ടിവന്നില്ല. അത്രയും ചാളക്കൂട്ടം കരയിലുണ്ടായിരുന്നു. വാരിയ ചാളക്കൂട്ടത്തിനു കിലോയ്ക്ക് 50 രൂപ വിലയിട്ടിട്ട് വരെ ആരും വാങ്ങിയല്ല. അത്രയും ചാളകള്‍ കരയ്ക്ക് എത്തിയിരുന്നു.
കടലിലെ താപനിലയില്‍ ഉണ്ടായ വ്യത്യാസം കാരണമാണ് ചാളകള്‍ തീരത്ത് എത്തിയതെന്നാണ് നിഗമനം. വീഡിയോ വലിയ രീതിയില്‍ പുറത്തേക്ക് എത്തിയതോടെ സമീപപ്രദേശങ്ങളില്‍ ഉള്ളവരും ബീച്ചിലെത്തി. ഇപ്പോഴും ചാള വാരാനുള്ള തിരക്ക് അവസാനിച്ചിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here