‘ഉടന്‍ എത്തണം’; ശശിതരൂരിന് രാഹുല്‍ ഗാന്ധിയുടെ സന്ദേശം; സോണിയാ ഗാന്ധിയുടെ വീട്ടില്‍ പാഞ്ഞെത്തി തിരുവനന്തപുരം എംപി

നരേന്ദ്ര മോദിയേയും പിണറായി സര്‍ക്കാരിനേയും പുകഴ്ത്തിയുള്ള ലേഖന വിവാദത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മിണ്ടാതിരിക്കില്ല. ശശിതരൂരിനോട് നേരിട്ടെത്തി കാണാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിവാദങ്ങളിലെ ചര്‍ച്ചക്കായാണ് വിളിപ്പിച്ചത്. രാഹുലിന്റെ സന്ദേശം ലഭിച്ച ഉടന്‍ തന്നെ സോണിയാ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയിലേക്ക് ശശിതരൂര്‍ പാഞ്ഞെത്തി.
ശശിതരൂരിന്റെ ലേഖനത്തിനെതിരെ സംസ്ഥാന നേതാക്കള്‍ കടുത്ത അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിനെ വിളിപ്പിച്ചത്. രാഹുലും സോണിയയും തരൂരുമായി സംസാരിക്കുകയാണ്. കെസി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ലേഖന വിവാദം മാത്രമല്ല തരാതരം പോലെ മോദിയേയും പിണറായിയേയും പുകഴ്ത്തുന്ന സമീപനമാണ് ശശിതരൂര്‍ സ്വീകരിക്കുന്നത്. ഇതില്‍ കടുത്ത എതിര്‍പ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. രാഹുല്‍ ഗാന്ധിയടക്കം പരാജയമെന്ന് വിശേഷിപ്പിച്ച മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വന്‍വിജയമെന്നായിരുന്നു ലേഖനത്തില്‍ ശശി തരൂര്‍ പറഞ്ഞിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here