മോദിയെ എതിര്‍ത്തത് അബദ്ധമെന്ന് ശശിതരൂര്‍; ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കണ്ണുരട്ടിയത് വെറുതേ; പോയി പണി നോക്കാന്‍ പറഞ്ഞ് ‘വിശ്വപൗരന്‍’

രാഹുല്‍ ഗൗന്ധി നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കിയിട്ടും മോദി സ്തുതി തുടര്‍ന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. ഇത്തവണ റഷ്യ – യുക്രയൈന്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെയാണ് തരൂര്‍ പുകഴ്ത്തിയത്. റഷ്യന്‍ പ്രസിഡന്റിനേയും യുക്രൈയ്ന്‍ പ്രസിഡന്റിനേയും രണ്ടാഴ്ചയ്ക്കിടെ നേരില്‍ കാണ്ടത് വലിയ കാര്യമാണ്. രണ്ട് രാജ്യവുമായി ഒരേപോലെ ബന്ധം തുടരുന്നത് പ്രധാനമന്ത്രിയുടെ വലിയ വിജയമാണെന്നും തരൂര്‍ പറഞ്ഞു.
മോദിയുടെ നയത്തെ എതിര്‍ത്തത് അബദ്ധമായി പോയി എന്നും തരൂര്‍ ഏറ്റുപറയുന്നുണ്ട്. ഡല്‍ഹിയില്‍ നടന്ന റായ്‌സീന ഡയലോഗിലാണ് കോണ്‍ഗ്രസ് എംപിയുടെ ഈ മോദി സ്തുതി. റഷ്യന്‍ യുക്രൈയ്ന്‍ യുദ്ധത്തില്‍ താന്‍ സ്വീകരിച്ച നിലപാട് തെറ്റായി പോയി. ഇതില്‍ നാണക്കേടുണ്ട്. മോദിയുടെ നയമായിരുന്നു ശരി. അത് താന്‍ സ്വീകരിക്കുന്നതായും തരൂര്‍ വ്യക്തമാക്കി.
ശശി തരൂരിന്റെ ഈ അഭിപ്രായം ബിജെപി വലിയ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോഴാണ് തരൂരിന് കാര്യങ്ങള്‍ മനസിലാക്കിയതെന്നാണ് പ്രചരണം. കേരളത്തിലും ബിജെപി ഇതിനെ ആയുധമാക്കുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. റഷ്യ – യുക്രൈയ്ന്‍ യുദ്ധം തീര്‍ക്കാന്‍ നടക്കുന്ന മോദിക്ക് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്ര്‌സ് നിരന്തരം പ്രചരിപ്പിക്കുമ്പോഴാണ് ശശി തരൂരിന്റെ ഈ നിലപാട് പ്രഖ്യാപനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here