പുറത്തുവന്ന ഫോട്ടോകൾ ‘ക്രോപ്പ്’ ചെയ്തതെന്ന് തരൂർ; പങ്കെടുത്തത് പിറന്നാൾ സൽക്കാരത്തിൽ, ആദ്യപ്രതികരണം മാധ്യമ സിൻഡിക്കറ്റിനോട്

പാർവതി വിജയൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശിതരൂരും തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട് ഉയരുന്ന പുതിയ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് തരൂർ. പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ എം.പി. മഹുവ മൊയ്ത്രയുമൊത്ത് ഒരു വിരുന്നിൽ പങ്കെടുത്ത തരൂരിന്റെ ചിത്രമാണ് രാജ്യമൊട്ടാകെ ഇപ്പോൾ പ്രചരിക്കുന്നത്.

എന്നാൽ ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവരെ ഒഴിവാക്കിയ ശേഷം വെട്ടിയെടുത്ത ഫോട്ടോകളാണ് ചിലർ പ്രചരിപ്പിക്കുന്നത് എന്നാണ് തരൂർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞത്. 15 പേർ പങ്കെടുത്ത പിറന്നാൽ സൽകാരമായിരുന്നെന്നും തൊട്ടടുത്ത് തൻ്റെ സഹോദരിയും ഉണ്ടായിരുന്നുവെന്നും ശശി തരൂർ പ്രതികരിച്ചു. ഇത്തരം പ്രചാരണങ്ങളെ അവഗണിക്കുകയാണ്. ഇവയുടെ പിന്നാലെ പോയാൽ മറ്റൊന്നിനും സമയമുണ്ടാകില്ലെന്നുമാണ് തരൂരിന്റെ നിലപാട്.

ബിജെപി ട്രോൾ സേനയയാണ് സ്വകാര്യ ചടങ്ങിലെ ഫോട്ടോകൾ ക്രോപ്പ് ചെയ്തു പ്രചരിപ്പിച്ചതെന്ന് നേരത്തെ മൊയ്ത്രയും സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ബിജെപിക്കെതിരെ പാർലമെൻറിൽ ശക്തമായി പ്രതികരിക്കുന്ന എംപിയാണ് മഹുവ മൊയ്ത്ര.

Logo
X
Top