‘സജി ചെറിയാന്റെ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെ, ഇഷ്ടമില്ലാത്തവരെ അപഹസിക്കാന്‍ സിപിഎം മന്ത്രിമാരെ ഉപയോഗിക്കുന്നു’: സതീശന്‍

കോട്ടയം: ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇഷ്ടമില്ലാത്ത ആളുകളെ അപഹസിക്കാന്‍ സിപിഎം കുറച്ചുപേരെ അഴിച്ച് വിട്ടിരിക്കുകയാണ്. സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍ തീര്‍ത്തും മോശമാണ്. ചീത്ത വിളിക്കാന്‍ കളള് വാങ്ങി കൊടുത്ത് ആളെ വിടുന്ന പോലെയാണ് സിപിഎം ചില മന്ത്രിമാരെ ഇപ്പോള്‍ പറഞ്ഞു വിടുന്നതെന്ന് സതീശന്‍ ആരോപിച്ചു.

നവകേരള സദസില്‍ ഉടനീളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ആളാണ് സജി ചെറിയാന്‍. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ക്ഷണിക്കുമ്പോള്‍ ആളുകള്‍ പോകും. അത് തെറ്റാണെന്ന് പറയാനാകില്ല. നവകേരള സദസില്‍ മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്ത ആരെയും പ്രതിപക്ഷം കുറ്റം പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്ന കാലമാണ്. 254 പള്ളികളാണ് മണിപ്പൂരില്‍ ചുട്ടുകരിച്ചത്. കേരളത്തിലെ ക്രൈസ്തവര്‍ക്ക് ബിജെപിയെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top