‘അവന്‍’ പ്രയോഗം നിയമസഭയില്‍; മുഖ്യമന്ത്രി പറഞ്ഞതൊന്നും സഭയില്‍ പറയാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രിയെ ‘അവന്‍’ എന്ന് വിശേഷിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം നിയമസഭയില്‍ ഉയര്‍ത്തി ഭരണപക്ഷം. ഇതിന് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം മറുപടി നല്‍കിയത്. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ പറഞ്ഞു. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇടത് സഹയാത്രികനായിരുന്ന ഒരു ബിഷപ്പിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വിവരദോഷിയെന്നാണ്. ഇത് ശരിയായ പ്രയോഗമാണോ എന്നും സതീശന്‍ ചോദിച്ചു.

വിവരദോഷി പ്രയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മന്ത്രി മുഹമ്മദ് റിയാസ് മാത്രമാണ് മുഖ്യമന്ത്രിയെ ന്യായീകരിച്ചത്. മറ്റ് മന്ത്രിമാരോ എംഎല്‍എമാരോ മുഖ്യമന്ത്രിക്കായി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രി പല തവണകളിലായി പറഞ്ഞ പ്രയോഗങ്ങള്‍ നിയമസഭയില്‍ പറയാന്‍ പറ്റില്ല. അത്രക്ക് അണ്‍പാര്‍ലമെന്ററിയാണ് അവയെല്ലാം. തന്റെ പ്രസംഗത്തിലെ ഒരു വാക്കു പോലും നിയമസഭാ രേഖയില്‍ നിന്ന് നീക്കം ചെയ്യരുതെന്ന് നിര്‍ബന്ധമുണ്ടെന്നും സതീശന്‍ പറഞ്ഞു.

ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കെ സുധാകരന്‍ മുഖ്യമന്ത്രിയെ അവന്‍ എന്ന് വിശേഷിപ്പിച്ചത്. നിയമസഭയില്‍ ഡിസിസി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് സുധാകരനെ ചൊടിപ്പിച്ചത്. അവന്‍ എത്രപേരെ വെട്ടിക്കൊന്നു, അവന്‍ എത്രപേരെ കുത്തിക്കൊന്നു ഇതൊന്നും പറയിപ്പിക്കരുത് എന്നായിരുന്നു സുധാകരന്‍ പ്രതികരിച്ചത്. ഇതാണ് ഭരണപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top