തൃശ്ശൂരില്‍ സിപിഎം ബിജെപി ധാരണ; സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിയിലേക്കെത്താത് ധാരണയുടെ ഭാഗം; ആരോപണവുമായി വി.ഡി.സതീശന്‍

ഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ സിപിഎം തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബിജെപിയെ എങ്ങനെയും തൃപ്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത് .സ്വര്‍ണക്കടത്തിലും സഹകരണ തട്ടിപ്പിലുമെല്ലാം കേന്ദ്ര ഏജന്‍സികള്‍ പിന്നോട്ട് പോകുന്നത് ഈ ധാരണ കാരണമാണ്. സ്വര്‍ണക്കടത്ത് നടന്നുവെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും പറയണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിശോധന നടത്താന്‍ പോലും കേന്ദ്ര ഏജന്‍സികള്‍ തയാറായിട്ടില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലും ദ്രുതഗതിയില്‍ നടന്ന അന്വേഷണം സ്തംഭിച്ച അവസ്ഥയിലാണ്. ഇതെല്ലാം ധാരണയുടെ ഭാഗമാണ്.

ബിജെപിക്ക് എങ്ങനേയും ഒരു സീറ്റ് ഉറപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്‌ നടക്കില്ല. ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ടീയം കേരളം ഒരു തരത്തിലും അംഗീകരിക്കില്ല. കേരളത്തെ കുറിച്ചുളള തെറ്റിധാരണ കൊണ്ടാണ് പ്രധാനമന്ത്രി ബിജെപി ജയിക്കുമെന്ന് പറയുന്നതെന്നും സതീശന്‍ പരിഹസിച്ചു. ക്രൈസ്തവ മതസ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമം നടക്കുമ്പോഴാണ് കേക്കുമായി മതമേലധ്യക്ഷന്‍മാരെ കാണുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാന്‍ ക്രൈസ്തവര്‍ക്ക് കഴിയുമെന്നും സതീശന്‍ പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് പിച്ചയെടുത്ത് സമരം ചെയ്ത മറിയക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടത് കോണ്‍ഗ്രസിനെ ബാധിക്കുന്ന വിഷയമല്ല. മറിയക്കുട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമല്ല. അവര്‍ 86 വയസുളള വയോധികയാണ്. അവര്‍ ഏത് പാര്‍ട്ടിക്കാര്‍ വിളിച്ചാലും പരിപാടയില്‍ പങ്കെടുക്കും. മറിയക്കുട്ടി ഉയര്‍ത്തിയ വിഷയത്തിനാണ് പ്രാധാന്യം. ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നില്ല എന്നതാണ് അവരുടെ പ്രശ്‌നം. അത് പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമായതിനാലാണ് കോണ്‍ഗ്രസ് പിന്തുണച്ചതെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top