ശബരിമലയില്‍ പോകുന്നവര്‍ പുറത്തിറങ്ങരുത്; കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിയ്ക്ക് ഹാലിളകും; വി.ഡി.സതീശന്‍.
കൊച്ചി : നവകേരള സദസെന്ന അശ്ലീല കെട്ടുകാഴ്ചയുടെ പേരില്‍ മുഖ്യമന്ത്രിയെത്തുന്ന ജില്ലകളില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസും സി.പി.എം പ്രവര്‍ത്തകരും ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കണ്ണൂരിലുണ്ടായ ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് നിയമം കയ്യിലെടുക്കാന്‍ സി.പി.എം ക്രിമിനലുകള്‍ക്കും പൊലീസിനും പ്രചോദനമാകുന്നതെന്നും സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മുന്നില്‍ പോകുന്ന സുരക്ഷാ ഭടന്‍മാരുടെ വാഹനത്തില്‍ മാരകായുധങ്ങളാണ്. ആ മാരകായുധങ്ങളാണ് റോഡ് വക്കത്ത് നില്‍ക്കുന്ന പ്രതിഷേധക്കാര്‍ക്കെതിരെ വീശുന്നത്. മാരകായുധങ്ങളുമായി മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്നത് ക്രിമിനലുകള്‍ ആണോയെന്ന് വ്യക്തമാക്കണം. കാലം നിങ്ങളോടും കണക്ക് ചോദിക്കുമെന്നാണ് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പൊലീസുകാരെ ഓര്‍മ്മപ്പെടുത്താനുള്ളത്. എല്ലാവരെയും കരുതല്‍ തടങ്കലിലാക്കാന്‍ പിണറായി വിജയന്‍ രാജാവാണോയെന്നും സതീശന്‍ ചോദിച്ചു.
ഫറോക്കില്‍ നിന്നും ശബരിമലയ്ക്ക് പോകാന്‍ നിന്നവരെ പോലും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പോകുന്ന ദിവസം കറുത്ത വസ്ത്രം ധരിച്ച ശബരിമല ഭക്തര്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാല്‍ കലിയിളകുകയാണെന്നും സതീശന്‍ പരിഹസിച്ചു. പ്രദേശികമായി പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കുന്ന ചിലരാണ് നവകേരള സദസില്‍ പങ്കെടുക്കുന്നത്. അല്ലാതെ പ്രധാനപ്പെട്ട ആരും പങ്കെടുത്തിട്ടില്ല. പങ്കെടുക്കേണ്ടെന്നത് രാഷ്ട്രീയ തീരുമാനമാണ്. ഇത് ലംഘിച്ചാല്ർ നടപടിയുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. 44 ദിവസം തിരുവനന്തപുരത്ത് നിന്ന് മാറി നില്‍ക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. നവകേരള സദസ് കഴിഞ്ഞ് മടങ്ങി എത്തുമ്പോള്‍ തലസ്ഥാനനഗരിയില്‍ ഒന്നും ബാക്കിയുണ്ടാകില്ല. കുസാറ്റില്‍ അപകടമുണ്ടായിട്ടും മുഖ്യമന്ത്രിയും സംഘവും യാത്ര തുടര്‍ന്നത് അവരുടെ ഔചിത്യത്തിന്റെ പ്രശ്‌നമാണ്. ആഘോഷങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു. അപകടത്തെ കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here