മണിപ്പുരില്‍ ഈസ്റ്റര്‍ അവധി ഇല്ലാതാക്കിയവര്‍ ഇവിടെ കേക്കുമായി വീടുകളിലെത്തുന്നു; സംഘപരിവാര്‍ ശ്രമം വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍; വി.ഡി. സതീശന്‍

തിരുവനന്തപുരം : ക്രൈസ്തവരുടെ പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള സംസ്ഥാനത്താണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തത്. മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും മതസ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ കല്യാണത്തിന് ഉള്‍പ്പെടെ മുട്ടിന് മുട്ടിന് വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പോലും തയാറായിട്ടില്ലെന്നും സതീശന്‍ പരിഹസിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്ന സംഘപരിവാര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി അതില്‍ നിന്നും ലാഭം കൊയ്യാനുള്ള ശ്രമമാണ് ഈ വര്‍ഗീയവാദികള്‍ നടത്തുന്നത്. അതിനെതിരായ ചെറുത്ത് നില്‍പാണ് രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here