ഏഴ് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ നിയമ നടപടി; ഇ.പി.ജയരാജന് വക്കീല്‍ നോട്ടീസയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് വക്കീല്‍ നോട്ടീസയച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രസ്താവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് 20 ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ജയരാജന്‍ പറഞ്ഞിരുന്നു. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത ചമച്ചത് സതീശനാണ്. തന്റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്ന സുരേഷിന്റെ പടം വച്ച് ഫോട്ടോ ഇറക്കി. ഇത്തരത്തില്‍ ഒരാള്‍ എങ്ങനെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുന്നുവെന്നും ഇ പി ചോദിച്ചുജയരാജന്‍ ചോദിച്ചിരുന്നു.

ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്. ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top