ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ; നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയുടെ കേരള സന്ദര്‍ശനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ കേരളത്തിലെത്തിയത് എന്നാണ് സതീശന്‍ ആരോപിക്കുന്നത്. അതിനാല്‍ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ വിവിധ ക്രിസ്തീയ സഭകളുടെ തലവന്മാരെ നേരില്‍ കാണാനാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ കേരളത്തിലെത്തിയത്. എന്നാല്‍ നീക്കം ഫലം കണ്ടില്ല. വിനയ് കുമാര്‍ സക്‌സേനയ്ക്ക് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഇന്നലെ രാവിലെ പത്തരയോടെ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയ സക്‌സേന പത്തു മിനിറ്റ് മാത്രമാണ് മാര്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തിയത്.


ഓര്‍ത്തഡോക്‌സ് സഭാതലവന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവയുമായും സക്‌സേന ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ചുബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയെ കാണാനും താല്പര്യം അറിയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിയും വരെ നേതാക്കളെ ആരെയും കാണുന്നില്ലെന്ന് സഭ അറിയിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവിന്റെ കത്ത്

I am writing to invite your attention to the blatant violation of the model code of conduct by the Delhi Lieutenant Governor Vinai Kumar Saxena by visiting various church heads in Kerala to lure them to take a stance in favor of the BJP in the upcoming Lok Sabha elections.

It is learned that Delhi Lt Governor V K Saxena, who is on a two-day visit to Kerala, requested an audience with the heads of the Syro Malabar Church, Jacobite Syrian Orthodox Church, Malankara Orthodox Syrian Church, and others. As per reports, leaders of some of the churches have declined to meet the Lieutenant Governor.

As you are aware, the governor is the constitutional head of the state and is restricted from involving in any political activity. However, the Delhi Lieutenant Governor visiting various church heads in Kerala just ahead of the Lok Sabha elections to garner votes for the BJP is a blot on democracy and its founding values.

I therefore request your good self to initiate urgent action on the blatant violation of the model code of conduct by Delhi Lieutenant Governor Vinai KumarSaxena

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top