80 വയസുകാരിയെ പോലും സൈബര്‍ സഖാക്കള്‍ ആക്രമിക്കുന്നു; നുണ പ്രചരണം നടക്കുന്നത് ദേശാഭിമാനിയുടെ നേതൃത്വത്തില്‍, വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

ആലപ്പുഴ : സര്‍ക്കാറിനെതിരെ പ്രതിഷേധിച്ചതിന് 80 വയസുകാരിയെ പോലും സിപിഎം സൈബര്‍ സഖാക്കള്‍ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തിനെ തുടര്‍ന്ന് മരുന്ന് വാങ്ങാന്‍ ഭിക്ഷയെടുത്ത 80 വയസുകാരികളായ രണ്ട് വയോധികര്‍ക്കെതിരെ വ്യാപകമായ വ്യാജ പ്രചരണമാണ് നടന്നത്. പ്രതിഷേധിച്ച മറിയക്കുട്ടിയുടെ മക്കള്‍ വിദേശത്താണെന്നും ലക്ഷങ്ങളുടെ സ്വത്തുണ്ടെന്നും പ്രചരിപ്പിച്ചു. സിപിഎം മുഖപത്രമായ ദേശാഭിമാനി തന്നെയാണ് ഈ നുണപ്രചരണത്തിന് നേതൃതത്വം നല്‍കിയിരിക്കുന്നത്. മറിയക്കുട്ടി ഹൈക്കോടതിയില്‍ പോകുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് ദേശാഭിമാനി ഇന്ന് തിരുത്ത് കൊടുത്ത്. വ്യജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായി പ്രസംഗം നടത്തുന്നയാളാണ് മുഖ്യമന്ത്രി. എന്നാല്‍ ഏറ്റവും നുണപ്രചരണം നടത്തുന്നത് ദേശാഭിമാനിയാണ് എന്നതാണ് സത്യമെന്നും സതീശന്‍ ആരോപിച്ചു.

എവിടെ കര്‍ഷക ആത്മഹത്യയുണ്ടായാലും ഇത് തന്നെയാണ് സ്ഥിതി. മറ്റെന്തെങ്കിലും കാരണമാണ് എന്ന് പ്രചരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനുളള ശ്രമമാണ് വേണ്ടത്. എന്നാല്‍ ഇതൊന്നും ചെയ്യാതെ ജനങ്ങളെ കാണാന്‍ 1 കോടിയുടെ ബസില്‍ വരാനാണ് മുഖ്യമന്ത്രി തയാറെടുക്കുന്നത്. ഇത് ധൂര്‍ത്താണ്. ഈ പണം ജനങ്ങള്‍ക്ക് കൊടുത്താല്‍ മതി പലരുടേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍. കര്‍ഷകരെ പൂര്‍ണ്ണമായി അവഗണിക്കുകയാണ്. ഓഡിറ്റ് നടത്തി കേന്ദ്രത്തിന് കണക്ക് നല്‍കുന്നതില്‍ സപ്ലൈയ്‌കോയ്ക്ക് വീഴ്ച വന്നിട്ടുണ്ട്. കണക്ക് കൃത്യമായി നല്‍കിയിട്ടും പണം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷം സംസ്ഥാനത്തിനൊപ്പം നില്‍ക്കാമെന്നും സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top