ആറും എട്ടും ക്ലാസിലെ പെൺകുട്ടികളെ 8 മാസത്തോളം പീഡിപ്പിച്ച് ‘സത്സംഗ് സേവാദർ’ !! കേസായത് കുട്ടി ഗർഭിണിയായതോടെ
പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ മാസങ്ങളോളം ബലാത്സംഗം ചെയ്ത സത്സംഗ് സേവാദറിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളിൽ ഒരാൾ ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തായത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ രാധാ സ്വാമി സത്സംഗ് ആശ്രമത്തിലെ സേവാദർ ആണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തത്.
ആറാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികൾ ആശ്രമത്തിൽ കളിക്കാൻ പോകുമായിരുന്നു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകിയാണ് ഇയാൾ പലതവണ ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടികളിൽ ഒരാൾക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് നാലു മാസം ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് മനസിലായത്. തുടർന്ന് പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനത്തെക്കുറിച്ച് പറഞ്ഞത്.
രണ്ടു പെൺകുട്ടികളുടെയും കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സേവാദറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി എട്ടു മാസത്തോളമാണ് പെൺകുട്ടികളെ പീഡിപ്പിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here