അബ്ദുൾ റഹീമിന്റെ കേസ് ഡിസംബർ എട്ടിന് കേൾക്കും; ദിയാധനം കൈമാറിയതിനാല്‍ പ്രതീക്ഷയോടെ കുടുംബം
സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് ഡിസംബർ എട്ടിന് കേൾക്കുമെന്ന് കോടതി അറിയിച്ചു. റഹീം സഹായ സമിതിയാണ് ഈ കാര്യം അറിയിച്ചത്.
നേരത്തെ സമയം അനുവദിച്ചുകിട്ടാൻ കോടതിയ സമീപിക്കാനാണ് റഹീമിന്റെ അഭിഭാഷകന്റെ നീക്കം. ഇന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്നതായും സഹായ സമിതി പറഞ്ഞു.
പതിനെട്ട് വര്‍ഷമായി സൗദി ജയിലില്‍ കഴിയുകയാണ് കോഴിക്കോട് സ്വദേശി അബ്ദുൾറഹീം. ജയില്‍ മോചന കേസ് വിധി ഇന്ന് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിധി വന്നില്ല. വിധി പറയൽ രണ്ടാഴ്ചക്ക് ശേഷമെന്നാണ് ഇന്നത്തെ സിറ്റിംഗിനുശേഷം കോടതി അറിയിച്ചത്.
Also Read: ദിയാധനം കൈമാറി; അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
മരിച്ച സൗദി ബാലന്റെ കുടുംബം ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ തയ്യാറായതോടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന റഹീമിന് മോചനത്തിന് വഴിതെളിഞ്ഞത്. 34 കോടി രൂപ ദയാധനം കൈമാറിയതോടെയാണ് സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here