സൗദി വിമാനത്തിന്റെ ടയറിന് തീപിടിച്ചു; എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി
July 11, 2024 5:07 PM

റിയാദിൽ നിന്ന് പെഷവാറിലേക്ക് പറന്ന സൗദി എയര്‍ലൈൻസ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. പെഷവാറിൽ വിമാനം ലാൻഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്റെ ടയറിൽ നിന്ന് പുക ഉയർന്നത്.
ലാന്‍ഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലിൽ കൂടി യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കി. 297 യാത്രക്കാരുള്ള എസ്.വി.792 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. ആർക്കും പരുക്കുകളില്ല.
നിലത്തിറക്കുന്നതിനിടെ സാങ്കേതിക പ്രശ്നം വന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു ടയറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് സൗദി എയര്‍ലൈന്‍സ് പ്രസ്താവനയിൽ അറിയിച്ചു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here