ഇഷ്ടക്കാരനെ കണ്ണൂര്‍ വിസി അസി. പ്രൊഫസറാക്കി; നിയമനം റദ്ദ് ചെയ്യണം; ഗവര്‍ണര്‍ക്ക്‌ പരാതി

തിരുവനന്തപുരം: കണ്ണൂർ സര്‍വകലാശാല മുൻ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ നടത്തിയ അധ്യാപക നിയമനങ്ങൾ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും കണ്ണൂർ വിസിക്കും നിവേദനം നൽകി. വിസിയെ പുറത്താക്കിയ സുപ്രീംകോടതി വിധിക്ക് തൊട്ടുമുന്‍പ് നടത്തിയ അസി.പ്രൊഫസര്‍ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീംകോടതി വിധി വന്ന ദിവസം തന്നെയാണ് ഇൻറർവ്യൂ നടത്തി വിസിക്ക് താൽപര്യമുള്ള ടി.പി.സുധീപ് എന്നയാൾക്ക് ഒന്നാം റാങ്ക് നൽകി. ഇദ്ദേഹത്തിൻ്റെ ഗവേഷണ ഗൈഡ് ആയിരുന്ന ജെഎന്‍യുവിലെ പ്രൊഫസറെ ഇവിടെയും വിഷയ വിദഗ്ധനായി വച്ചുകൊടുത്തത് ഇതിനായിരുന്നുവെന്ന് ആരോപണമുണ്ട്. ആദ്യദിവസം മുഴുവൻ ഒരു പ്രൊഫസർക്കും കോടതി വിധിവന്ന ദിവസം മറ്റൊരു പ്രൊഫസര്‍ക്കുമാണ് ഇന്റർവ്യൂവിന്റെ ചുമതല നല്‍കിയത്. ഇത് ചട്ട വിരുദ്ധമാണ്.

ഇന്റർവ്യൂകൾ ഓൺലൈനായി നടത്തിയതിലും ദുരൂഹതയുണ്ട്. ഡല്‍ഹിയിലെ സർവകലാശാലകളില്‍ ഗോപിനാഥ് രവീന്ദ്രൻ്റെ സഹപ്രവർത്തകരായിരുന്ന അധ്യാപകരെ വിഷയവിദഗ്ധരാക്കി ഓൺലൈനിലാണ് മുഴുവന്‍ അഭിമുഖങ്ങളും നടത്തിയത്. കോവിഡ് കാലത്ത് നടത്തിയ ഓൺലൈൻ രീതി കണ്ണൂരിൽ മാത്രം തുടർന്നതുപോന്നത് ബോധപൂർവമാണ്; നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top