‘പിവി പിണറായി വിജയൻ അല്ല എന്ന് പറയുന്നത്; ഇത് എൻറെ ഗർഭം അല്ലെന്നു സിനിമയിൽ ജഗതി പറയുന്നതുപോലെ’

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആർ ആസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. പിവി പിണറായി വിജയൻ അല്ല എന്ന് പറയുന്നത് പണ്ട് ജഗതി സിനിമയിൽ ഇത് എൻറെ ഗർഭം അല്ലെന്നു പറയുന്നതുപോലെയാണെന്നും, ഇടതുപക്ഷ ആശയങ്ങളുടെ അന്തകരായി സിപിഎമ്മും മുഖ്യമന്ത്രിയും മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ സിപിഐയ്ക്കും അദ്ദേഹം മറുപടി നൽകി. സിപിഐ അംഗീകരിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ നിൽകുമ്പോൾ രാഹുലിനെതിരെ മത്സരിക്കുന്നില്ലെന്ന് പറയേണ്ടത് സിപിഎം ആണ്. സിറ്റിങ് എംപിയാണ് രാഹുൽ. പക്ഷെ ഇടതുപക്ഷം മത്സരിക്കുന്നതിൽ തെറ്റില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അങ്ങനെയാണ്.

ഇന്ത്യൻ മുന്നണിയിൽ സിപിഎം കല്ലുകടി സൃഷ്ടിക്കുകയാണെന്നും, കടയ്ക്കൽ കത്തിവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോർഡിനേഷൻ കമ്മിറ്റിയിൽ പേര് കൊടുക്കാം എന്ന് പറഞ്ഞിട്ട് ഇപ്പോൾ പ്രതിനിധി ഇല്ല. ജെഡിഎസ് കേരളത്തിൽ സിപിഎം ഘടകകക്ഷിയാണ്. കർണാടകയിൽ സിപിഎം പിന്തുണച്ചത് ജെഡിഎസിനെ പക്ഷെ കേരളത്തിലെ സിപിഎമ്മിന് കോൺഗ്രസിനോട് വിരോധം മാത്രം, ദേശീയ താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top