ഇലക്ടറൽ ബോണ്ട് വിവരങ്ങൾ മുഴുവൻ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി എസ്‌ബിഐ; ഉടൻ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തും
ഡൽഹി: സുപ്രീംകോടതിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും എസ്‌ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ബോണ്ടുകളിലെ സീരിയൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് രണ്ട് പെൻഡ്രൈവുകളിലായി കമ്മിഷന് നൽകിയത്. വിവരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഇന്ന് അഞ്ചുമണിക്ക് മുൻപായി വിവരങ്ങൾ നൽകണമെന്ന് കഴിഞ്ഞ തിങ്കളാഴ്ച കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. നേരത്തെ ബോണ്ട് വാങ്ങിയവരുടെയും ലഭിച്ചവരുടെയും പേരുകളും തീയതിയും തുകയും മാത്രമാണ് സിബിഐ നൽകിയിരുന്നത്. എന്നാൽ ബോണ്ടുകളുടെ നമ്പറുകൾ നൽകാതിരുന്ന സിബിഐ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിവരങ്ങൾ മുഴുവനായി നൽകണമെന്ന് കോടതി അന്ത്യശാസനവും നൽകി.
ആരൊക്കെ ബോണ്ട് വാങ്ങിയെന്നും ഏതൊക്കെ പാർട്ടികൾ പണമാക്കി മാറ്റിയെന്നും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇപ്പോൾ സമർപ്പിച്ചത്. സുരക്ഷാ കാരണങ്ങൾ കൊണ്ട് അക്കൗണ്ട് നമ്പറുകളും കെവൈസി വിവരങ്ങളും നൽകിയിട്ടില്ല. ബോണ്ട് വിവരങ്ങൾ മനസിലാക്കാൻ ഇത് തടസമാകില്ല എന്ന് സിബിഐ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here