ഇലക്ട്രല്‍ ബോണ്ടിന്റെ തിരിച്ചറിയല്‍ നമ്പറടക്കം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി; എസ്ബിഐയ്ക്കും കേന്ദ്രസര്‍ക്കാരിനും കനത്ത തിരിച്ചടി

ഡല്‍ഹി : ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമാക്കാന്‍ എസ്ബിഐയ്ക്ക് സുപ്രീംകോടതിയും നിര്‍ദ്ദേശം. വ്യാഴാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്ങ്മൂലം നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരോ ബോണ്ടുകളുടേയും തിരിച്ചറിയല്‍ നമ്പര്‍ വെളിപ്പെടുത്താത്ത എസ്ബിഐയുടെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. തിരിച്ചറിയല്‍ നമ്പര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന എസ്ബിഐയുടെ അഭിഭാഷകന്റെ പരാമര്‍ശമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ ചൊടിപ്പിച്ചത്. എല്ലാ വിവരങ്ങളും എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന് മനസിലായില്ലെയെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചത്. അതിനു ശേഷമാണ് 3 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടത്. എസ്ബഐയ്ക്കും കേന്ദ്രസര്‍ക്കാരിനുമേറ്റ കനത്ത തിരിച്ചടിയായണ് സുപ്രീംകോടതി ഉത്തരവ്.

ഇലക്ട്രല്‍ ബോണ്ടി ആരൊക്കെ വാങ്ങിയെന്നത് എസ്ബിഐ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഏതൊക്കെ പാര്‍ട്ടിയുടെ ബോണ്ടുകള്‍ ആരോക്കെ വാങ്ങിയതെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. ഇതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ഓരോ ബോണ്ടിനും തിരിച്ചറിയല്‍ നമ്പറുണ്ട്. ഇത് പ്രസിദ്ധീകരിച്ചാല്‍ ഏത് പാര്‍ട്ടിയുടെ ബോണ്ട് ആര് വാങ്ങിയെന്നത് മനസിലാക്കാമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് പരിഗണിക്കവേ ഏത് വിവരവും നല്‍കാമെന്ന് എസ്ബിഐ കോടതിയെ അറിയിച്ചു. എന്തൊക്കെ വിവരങ്ങളുണ്ടോ അതെല്ലാം വിശദമാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എസ്ബിഐ നല്‍കുന്ന ഈ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

വിവരങ്ങള്‍ പുറത്തു വിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്രസര്‍ക്കാരുനു വേണ്ടി വ്യക്തമാക്കി. എന്നാല്‍ ഇത് വലിയ മാധ്യമ വിചാരണയ്ക്ക് വിധേയമാകുന്നതില്‍ വിഷമമുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൂര്‍ണ്ണമായും വിവരങ്ങള്‍ പുറത്തു വിടരുന്നാവശ്യപ്പെട്ട് ചില വ്യവസായ സംഘടനകളും രംഗത്തെത്തിയിരുന്നു. പ്രധാന വ്യവസായികള്‍ അംഗമായ സംഘടനകളുടെ ആവശ്വും സുപ്രീംകോടതി തള്ളി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top