ഗ്യാന്‍വാപി മസ്ജിദിലെ പൂജയ്ക്ക് സ്‌റ്റേയില്ല; ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി; അന്തിമതീര്‍പ്പ് ജൂലൈയില്‍; ഹിന്ദു സംഘടനകള്‍ക്ക് നോട്ടീസയക്കും

ഡല്‍ഹി : വാരണസി ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്തുന്നതിന് സ്റ്റേയില്ല. മസ്ജിദില്‍ ഇപ്പോഴത്തെ നില തുടരട്ടെയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഹിന്ദുക്കള്‍ നിലവറയില്‍ നടത്താറുള്ള പൂജ തുടരാം. ഈ സ്ഥലവും മുസ്ലീം വിശ്വാസികള്‍ നിസ്‌കരിക്കുന്ന സ്ഥലവും വ്യത്യസ്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വ്യാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ ജനുവരി 31നാണ് വാരണസി കോടതി അനുമതി നല്‍കിയത്. പീന്നീട് ഈ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവക്കുകയും ചെയ്തു. ഇതിനെതിരെ മസ്ദിജ് കമ്മിറ്റിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കോടതി ഉത്തരവുകള്‍ക്ക് ശേഷവും തടസമില്ലാതെ മുസ്ലിം വിഭാഗങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ കഴിയുന്നുണ്ട്. ഹിന്ദു പുരോഹിതന്മാര്‍ പൂജകള്‍ തെഹ്ഖാനയില്‍ മാത്രം ഒതുക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇടപെടലിന്റെ ആവശ്യമില്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. ഹര്‍ജിയില്‍ ജൂലൈയില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ ഹിന്ദു വിഭാഗങ്ങള്‍ക്ക് നോട്ടീസ് അയക്കാനും സുപ്രീം കോടതി തീരുമാനിച്ചു. കാശി വിശ്വനാഥ് ക്ഷേത്ര ട്രസ്റ്റിനാണ് നോട്ടീസ് അയക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top