വിദ്വേഷ പ്രസംഗം: മോദിയെ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന ഹര്‍ജി തള്ളി; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

ഡല്‍ഹി : വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന ഹര്‍ജി തളളി സുപ്രീം കോടതി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന മോദിയെ ആറ് വര്‍ഷത്തേക്ക് വിലക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഒരു മത വിഭാഗത്തെ അധിക്ഷേപിച്ചതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജസ്റ്റിസുമാരായ വിക്രം നാഥും സതീഷ് ചന്ദ്ര ശര്‍മ്മയും അധ്യക്ഷനായ ബെഞ്ച് വിഷയം പരിഗണിക്കാന്‍ വിമുഖത പ്രകടിപ്പിച്ചു.

ഫാത്തിമ എന്ന സ്ത്രീക്കുവേണ്ടി അഭിഭാഷകനായ ആനന്ദ് എസ്. ജോന്‍ധാലെയാണ് ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാതെ നേരിട്ട് കോടതിയെ സമീപിച്ചതിനെ ബെഞ്ച് വിമര്‍ശിച്ചു. ആര്‍ട്ടിക്കിള്‍ 32/226 പ്രകാരം ഇത്തരത്തില്‍ കോടതിയെ സമീപിക്കരുതെന്നും അധികാര കേന്ദ്രത്തെ സമീപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അനുവദിക്കാം എന്നും വ്യക്തമാക്കി. ഇതോടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും സുപ്രീം കോടതി തളളിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top