മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം, പൊലീസ് സംരക്ഷണമില്ല; കൊല്ലത്ത് താമസിക്കാനും സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ ഇളവുചെയ്ത് സുപ്രീംകോടതി. കേരളത്തിലേക്ക് മടങ്ങാനും സ്വന്തം നാടായ കൊല്ലത്ത് താമസിക്കാനും കോടതി അനുമതി നല്‍കി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. കേരളത്തിലേക്കുള്ള യാത്രയില്‍ കർണാടക പൊലീസ് അകമ്പടി നൽകേണ്ടതില്ലെന്നും, കേരള പൊലീസിന്റെ സംരക്ഷണമുണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന മഅദനിയുടെ ഹർജി പരിഗണിച്ചാണ് നടപടി.

ആവശ്യമെങ്കില്‍ ചികിത്സയ്ക്കായി കൊല്ലത്തിന് പുറത്തുള്ള ജില്ലകളില്‍ കൊല്ലം പോലീസിന്റെ അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോടതി ആവശ്യപ്പെടുമ്പോള്‍ ബെംഗളൂരുവിലെ കോടതിയില്‍ എത്തണമെന്നും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. മഅദനി ഉള്‍പ്പെട്ട ബംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യ ഇളവ് അനുവദിച്ചത്.

കഴിഞ്ഞ ജൂൺ 26 ന് കേരളത്തിലേക്ക് പിതാവിനെ കാണാൻ കേരളത്തിലെത്തിയെങ്കിലും യാത്രാമധ്യേ മഅദനിക്ക് അവശത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ജൂലൈ ആറിന് പിതാവിനെ കാണാതെ മടങ്ങുകയും ചെയ്തിരുന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങിയാണ് അദ്ദേഹം ബംഗളൂരുവിലേക്ക് മടങ്ങിയത്. മഅദനിയ്ക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവരാണ് ഹാജരായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top