നഴ്‌സിങ്ങ് പഠിച്ചവര്‍ക്ക് ഒരു വര്‍ഷം നിര്‍ബന്ധിത സേവനം വേണ്ട; സര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീംകോടതി; സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി തള്ളി
ഡല്‍ഹി : പഠനത്തിന് ശേഷം നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത സേവനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസത്തെ പരിശീലനം ലഭിക്കുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ തീരുമാനം ശരിവെച്ചുള്ള ഹൈക്കോടതി വിധിയില്‍ നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
വേണ്ടത്ര പരിശീലനം ലഭിക്കാത്തവരെ നിയമിക്കേണ്ട സ്ഥിതിയുണ്ടാകുന്നുണ്ടെന്നും ഇത് രോഗി പരിചരണത്തെ ബാധിക്കുകയാണെന്നും സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ സംഘടന സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം കോടതി നിന്നത്. സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here