കൗമാര പ്രായക്കാർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കാൻ കേന്ദ്രത്തോട് അഭിപ്രായം തേടി സുപ്രീംകോടതി

16 നും – 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ.ബി. പർധിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നിയമ മന്ത്രാലയം ആഭ്യന്തര മന്ത്രാലയം ദേശീയ വനിതാ കമ്മീഷൻ എന്നിവരോട് നിലപാട് തേടിയത്.

നിലവിൽ 18 വയസിനു താഴെയുള്ള കുട്ടികളുമായി അവരുടെ സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ലൈംഗികാതിക്രമമായാണ് കണക്കാക്കുന്നത്. 2012ലെ പോക്‌സോ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന സമ്മതത്തിന് നിയമപ്രാബല്യമില്ല.

16 നും-18 നും ഇടയിൽ പ്രായമുള്ള കുട്ടികൾ തമ്മിലാണെങ്കിലും ആൺകുട്ടികൾക്കെതിരെ ബലാത്സംഗത്തിന് കേസ് എടുക്കും. ഇതിനെതിരെ അഭിഭാഷകൻ ഹർഷ് വിബോർ സിംഗാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീംകോടതി അഭിപ്രായം തേടിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top