അധിക്ഷേപ പരാമർശത്തിൽ സത്യഭാമക്കെതിരെ അന്വേഷണത്തിന് നിർദ്ദേശം നൽകി എസ്.സി–എസ്.ടി കമ്മിഷൻ; പത്തു ദിവസത്തിനകം ഡിജിപി റിപ്പോർട്ട് നൽകണം

തിരുവനന്തപുരം: കറുത്ത നിറമുള്ളവരെ അധിക്ഷേപിച്ചുള്ള കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിൽ അന്വേഷണം നടത്തണമെന്ന് പട്ടികജാതി-പട്ടികവർഗ കമ്മിഷൻ. പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഡിജിപിക്കാണ് നിർദ്ദേശം നൽകിയത്. കറുത്ത നിറമുള്ള കലാകാരന്മാരെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം.

പ്രശസ്ത മോഹിനിയാട്ടം നർത്തകനും ചലച്ചിത്ര തരാം കലാഭവൻ മണിയുടെ സഹോദരുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെയായിരുന്നു സത്യഭാമയുടെ പ്രസ്താവന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വംശീയാധിക്ഷേപം. ‘മോഹിനിയാട്ടം കളിക്കുന്ന ആണുങ്ങള്‍ക്ക് സൗന്ദര്യം വേണം, ഇവനെ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല, കാക്കയുടെ നിറമാണ്’ എന്നിങ്ങനെയൊക്കെയാണ് സത്യഭാമ പറഞ്ഞത്. ഇതിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. എന്നാൽ പറഞ്ഞതിൽ കുറ്റബോധമില്ലെന്നും കറുത്തവർ മത്സരിക്കാൻ വരരുതെന്നും സത്യഭാമവീണ്ടും പ്രതികരിച്ചിരുന്നു. സത്യഭാമയുടെ പ്രസ്താവന കലാമണ്ഡലവും തള്ളിയിരുന്നു.

സത്യഭാമക്കെതിരെ നേരത്തെ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ത്യശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിവാദ പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top