റിലീസിന് മുമ്പ് സിനിമയുടെ സീനുകൾ പുറത്ത്; വ്യത്യസ്തമായ പ്രചരണവുമായി ‘തെക്ക് വടക്ക്’

നാളെ റിലീസ് ചെയ്യാനിരിക്കെ ‘തെക്ക് വടക്ക്’ സിനിമയുടെ സീനുകൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. വിനായകന്റെയും സുരാജ് വെഞ്ഞാറമൂടിൻ്റെയും കിടിലൻ പെർഫോമൻസ് നിറഞ്ഞ രംഗങ്ങളാണ് പ്രക്ഷേകർക്ക് സർപ്രൈസായി ചിത്രം പുറത്തിറങ്ങും മുമ്പ് പുറത്തുവിട്ടത്. വ്യത്യസ്തമായ പ്രചരണത്തിൻ്റെ ഭാഗമായി രണ്ടു സീനുകൾ ടീസറുകളായിട്ടാണ് സിനിമാസ്വാദകർക്കായി എത്തിച്ചിരിക്കുന്നത്. വിനായകന്റെയും സുരാജിന്റെയും ഓരോ സീനുകൾ വീതമാണ് ടീസറായി റിലീസ് ചെയ്തിരിക്കുന്നത്. ‘സിനിമയുടെ സ്വഭാവവും രസികത്തവും പ്രേക്ഷകർക്ക് വ്യക്തമാകാനാണ് സീനുകൾ തന്നെ പുറത്തു വിട്ടത്’- നിർമാതാവ് അൻജന ഫിലിപ്പ് പറഞ്ഞു. ശങ്കുണ്ണിയുടേയും മാധവന്റേയും രാജ്യങ്ങൾ എന്ന പേരിലാണ് ടീസർ എത്തിയിരിക്കുന്നത്.

Also Read: ‘അതു ചെയ്യാൻ ഈ പഞ്ചായത്തിൽ അയാളേയുള്ളു’; ‘തെക്ക്‌ വടക്ക്’ സിനിമയുടെ ട്രെയ്‌ലറിലെ രഹസ്യം

മകളുടെ കല്യാണം കഴിഞ്ഞ് മകന് കാനഡയിൽ പോകണം എന്ന് സുരാജിൻ്റെ കഥാപാത്രമായ ശങ്കുണ്ണിയോട് ഭാര്യ പറയുമ്പോൾ പ്രതികരിക്കുന്ന സീനാണ് പുറത്തു വന്നതിൽ ആദ്യത്തേത്. മകനെ കൊണ്ട് നുണപറഞ്ഞ് ചാക്ക് ചുമപ്പിക്കുന്ന ശങ്കുണ്ണിയാണ് ദൃശ്യങ്ങളിലുള്ളത്. വക്കീൽ ഓഫീസിലെത്തിയ വിനായകൻ അവതരിപ്പിക്കുന്ന മാധവൻ വനിതാ അഭിഭാഷകരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതാണ് രണ്ടാമത്തേത്. അഡ്വ. അലക്സാണ്ടറെ കാണാനെത്തിയ മാധവന്റെ സംഭാഷണം കേസ് സംബന്ധമായ കാര്യത്തിനാണ് വന്നതെന്ന് വ്യക്തമാക്കുന്നതാണ്.

Also Read: കഥകളുടെ വസന്തകാലത്തേക്ക് സിനിമയെ തിരികെ കൊണ്ടുവരാൻ അൻജന ടാക്കീസ് – വാർസ് സ്റ്റുഡിയോസ്

അരിമിൽ ഉടമയായ ശങ്കുണ്ണിയായി സുരാജും റിട്ട. കെഎസ്ഇബി എഞ്ചിനീയർ മാധവനായി വിനായകനും നിറഞ്ഞാടുന്ന സിനിമയാണ് ‘തെക്ക് വടക്ക്’. ഇരുവർക്കും ഇടയിലെ പോരാണ് സിനിമയുടെ കേന്ദ്രബിന്ദു. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ തെക്ക് വടക്ക് നാളെ റിലീസ് ചെയ്യും. കേരളത്തിൽ മാത്രം ഇരുന്നൂറിലേറെ തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായും അണിയറ പ്രവർത്തകർ അറിയിച്ചു.

Also Read: ബംഗാളി നായരുടെ ചായക്കടയിൽ തമ്മിലിടഞ്ഞ് വിനായകനും സുരാജും; ‘തെക്ക് വടക്ക്’ ടീസര്‍ എത്തി

ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്.ഹരീഷ് രചന നിർവഹിക്കുന്ന ചിത്രം പ്രേംശങ്കറാണ് സംവിധാനം ചെയ്യുന്നത്. അൻജന ഫിലിപ്പ്, വിഎ ശ്രീകുമാർ എന്നിവർ ചേർന്ന് അൻജന- വാർസ് എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ സാം സി.എസ്. ആണ് സംഗീത സംവിധായകൻ.

ALSO READ: മീശ’ കഥാകാരൻ എസ്.ഹരീഷിൻ്റെ പുതിയ രചന; നിർമാണം അൻജന ഫിലിപ്പ് – വി.എ.ശ്രീകുമാർ; ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ സിനിമ തുടങ്ങുന്നു

മലയാളത്തിലെ മികച്ച കഥകളും നോവലുകളും തിരഞ്ഞെടുത്ത് സിനിമയാക്കുന്ന ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ ചിത്രമാണിത്. ഇതുവരെ അഞ്ചു കഥകളാണ് ഈ പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ കഥയുടെയും സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ കണ്ടെത്തും. സിപി സുരേന്ദ്രന്‍, ലാസര്‍ ഷൈന്‍, വിനോയി തോമസ്, വി ഷിനിലാല്‍, അബിന്‍ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് സിനിമകള്‍. മലയാളി സംരംഭകന്‍ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

ടീസറുകളായി പുറത്തു വിട്ട സീനുകൾ കാണാം…

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top