മുഖ്യമന്ത്രി സ്വകാര്യ വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി; തിങ്കളാഴ്ച തിരികെയെത്തുമെന്ന് വിവരം: സിംഗപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ ദുബായിലെത്തി

തിരുവനന്തപുരം : സ്വകാര്യ സന്ദര്‍ശനത്തിന് വിദേശത്തുളള മുഖ്യമന്ത്രി തിങ്കളാഴ്ച മടങ്ങിയെത്തുമെന്ന് സൂചന. മുന്‍നിശ്ചയിച്ചതിലും നേരത്തെ മടങ്ങാനാണ് മുഖ്യമന്ത്രിയുടെ നീക്കം. നിലവില്‍ ദുബായിലാണ് മുഖ്യമന്ത്രിയും സംഘവുമുള്ളത്.

യാത്രയുടെ ആദ്യ ഘട്ടത്തില്‍ മെയ് 19വരെ സിംഗപ്പൂരിലായിരുന്നു മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിംഗപ്പൂര്‍ സന്ദര്‍ശനം അവസാനിപ്പിച്ച് ഇന്ന് രാവിലെ മുഖ്യമന്ത്രി ദുബായിലെത്തി. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ദുബായില്‍ നിന്നാണ് ഓണ്‍ലൈനായി പങ്കെടുത്തത്. ദുബായില്‍ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്.

ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും നേരത്തെ മടങ്ങിയെത്തുന്ന വിവരം മുഖ്യമന്ത്രി അറിയിച്ചുവെന്നാണ് വിവരം. മെയ് ആറിനാണ് ഭാര്യ കമല, കൊച്ചുമകന്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മൂന്ന് രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയുടെ യാത്ര. ഇന്തോനേഷ്യ, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളിലേക്കാണ് യാത്ര. മെയ് 22 വരെയായിരുന്നു യാത്ര നേരത്തെ നിശ്ചയിച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top