ഉപതിരഞ്ഞെടുപ്പ് ദിവസം സ്കൂളുകൾക്ക് അവധി; ഡിപ്ലോമ പരീക്ഷകളും മാറ്റി

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വിദ്യാലയങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഈ മാസം 12, 13 തീയ്യതികളിലാണ് അവധി. ബൂത്തുകള്‍ സജ്ജീകരിക്കുന്നതിനും മറ്റ് ഒരുക്കങ്ങള്‍ നടത്തുന്നതിനായി ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പോളിങ് സാമഗ്രികളുടെയും ഇവിഎം വിവി പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ സാങ്കേതിക പരീക്ഷാ കൺട്രോളർ നവംബർ 12, 13 തീയ്യതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിവിധ ഡിപ്ലോമ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നേടിയായി ഒരുക്കങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ്‌ജ്യോതി നാഥ് കഴിഞ്ഞദിവസം വയനാട്ടിലെത്തി വിലയിരുത്തി. പോളിങ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങളായ കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഇവിഎം വെയര്‍ഹൗസ്, സെന്‍റ് മേരീസ് കോളേജിലെ താത്ക്കാലിക സ്‌ട്രോങ് റൂം എന്നിവ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top