കൃത്യമായി കണക്കു നൽകുന്നില്ല; സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ കേരള വിഹിതം കേന്ദ്രം തടഞ്ഞു

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ കേരളത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ തടഞ്ഞു. കൃത്യമായി കണക്കു നൽകാത്തതിനാലാണ് കേന്ദ്ര നടപടി. നവംബർവരെയുള്ള കണക്കിൽ 125 കോടിരൂപ അനുവദിക്കേണ്ടതിൽ പകുതിപോലും നൽകിയില്ല. നവംബർവരെയുള്ള ആദ്യഗഡു 125 കോടിയാണെന്നിരിക്കെ 54.16 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഈ തുക അനുവദിച്ച് വെള്ളിയാഴ്ച ധനമന്ത്രാലയം ഉത്തരവിറക്കി.

കേന്ദ്രവും സംസ്ഥാനവും വഹിക്കേണ്ട ചെലവ് 60:40 ശതമാനമെന്ന അനുപാതത്തിലാണ് ഉച്ചഭക്ഷണപദ്ധതി. ഈവർഷം 184.31 കോടിരൂപയാണ് കേന്ദ്രവിഹിതം. സംസ്ഥാനം 163.16 കോടി ചെലവഴിക്കും. ഒരുകുട്ടിക്ക് 8.17 രൂപവീതം നൽകാൻ കേന്ദ്രം നിർദേശിച്ചെങ്കിലും കേരളം എട്ട് രൂപയെ നൽകുന്നുള്ളൂ.

500 കുട്ടികളുള്ള ഒരു സ്കൂളിൽ ഉച്ചഭക്ഷണം നൽകാൻ പ്രഥമാധ്യാപകൻ മാസം ശരാശരി അരലക്ഷംരൂപ ബാധ്യത വഹിക്കേണ്ടിവരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അധിക തുക അനുവദിക്കാതെ, ആഴ്ചയിൽ രണ്ടുദിവസം 300 മില്ലിലിറ്റർ പാലും ഒരുദിവസം മുട്ടയും മുട്ട കഴിക്കാത്തവർക്ക് നേന്ത്രപ്പഴവും നൽകാൻ സർക്കാർ നിർദേശിച്ചതും പ്രഥമാധ്യാപകരുടെ ഭാരം കൂട്ടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top